• Tue. Dec 24th, 2024

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു, ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

ByPathmanaban

Mar 22, 2024

തിരുവനന്തപുരം; താനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകൾ പോലും എടുക്കാറില്ലെന്ന് നടൻ സലീം കുമാർ. ഒരു മലയാളം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ കോൺഗ്രസിന് വോട്ടു ചോദിച്ച് പ്രസംഗിച്ച് നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

”എന്തൊക്കെയോ അന്തർ നാടകങ്ങൾ നടക്കുന്നുണ്ട്. പദ്മജയുടെ ബി.ജെ.പിയിലേക്കുള്ള എൻട്രിയും രാജേന്ദ്രന്റെ അടുപ്പവും ഒക്കെ ചില പന്തികേടുകളുടെ സൂചന നൽകും പോലെ. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ എന്തൊക്കെയേ ഡീൽ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അത് എന്താണെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്ന് കരുതാമെന്ന് സലീം കുമാർ പറഞ്ഞു.

ഇത്തവണ ഇൻഡി അധികാരം പിടിക്കുമോ എന്ന ചോദ്യത്തിന് എവിടെ പിടിക്കാൻ. നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണ്. അഴിമതി ആരോപണങ്ങൾ ചിലതൊക്കെ അങ്ങിങ്ങ് കേൾക്കുന്നതല്ലാതെ ഒരു നേതാവിനെതിരേയും വ്യക്തമായ ആരോപണം ഉയർന്നിട്ടില്ലെന്നായിരുന്നു സലീം കുമാറിന്റെ ഉത്തരം.

പ്രധാന കാര്യം അതൊന്നുമല്ല, രാഹുൽ ഗാന്ധിയെ മോദിക്ക് ബദലായി ഉയർത്തിക്കാട്ടാൻ ‘ഇൻഡി’ സഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. ആകെ ഡി.എം.കെ മാത്രമാണ് രാഹുലിനെ ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Spread the love

You cannot copy content of this page