തിരുവനന്തപുരം: മാത്യു കുഴല്‍നാടനെ പരിഹസിച്ച് എ എ റഹീം എംപി. മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല. ഇത് രോഗം വേറെയാണ് ”അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങള്‍ നോക്കിക്കോ, മുഖമടച്ചു കോടതിയില്‍ നിന്ന് കിട്ടിയ ഈ അടിപോലും കുഴല്‍നാടന്‍ ആഘോഷമാക്കുമെന്നും എ എ റഹീം പറഞ്ഞു. ഉടന്‍ കാണാം, കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂര്‍ വാര്‍ത്താസമ്മേളനം ഉടന്‍ കാണാമെന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വി ശിവന്‍കുട്ടി പ്രതികരിച്ചത്. A4 പേപ്പറുകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള വാര്‍ത്താസമ്മേളനം തെളിവാണെന്ന് കരുതിയവര്‍ക്ക് നല്ല നമസ്‌കാരം എന്നാണ് മന്ത്രി മാത്യു കുഴല്‍നാടനെ പരിഹസിച്ച് കുറിച്ചത്.
എഎ റഹീമിന്റെ ഫേസ്ബുക്ക പോസ്റ്റിങ്ങനെ….
മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല
ഇത് രോഗം വേറെയാണ്
“അറ്റൻഷൻ സീക്കിങ് സിൻഡ്രോം ”
നിങ്ങൾ നോക്കിക്കോ,
മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും മാത്യു ‘ആഘോഷമാക്കും’.
അതാണ് രോഗം.
ഉടൻ കാണാം,
കോടതി എടുത്ത്ദൂരെയെറിഞ്ഞ ഈ കേസ് വച്ചു ഒരു ഒന്നന്നര മണിക്കൂർ വാർത്താസമ്മേളനം.!
അറ്റൻഷൻ സീക്കിങ് സിൻഡ്രോം