• Tue. Dec 24th, 2024

അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ

ByPathmanaban

May 6, 2024

ഷിംല: ബിഗ് ബി കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണ. കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ. തുടർച്ചയായ ബോക്സോഫീസ് പരാജയങ്ങൾക്കിടയിലും ബോളിവുഡ് ഐക്കണുമായി സ്വയം താരതമ്യപ്പെടുത്തുന്നതിന് കങ്കണയെ നെറ്റിസൺസ് പരിഹസിച്ചു.

”രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാൻ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ന്യൂഡൽഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ബോളിവുഡിൽ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും” കങ്കണ പറഞ്ഞു. കങ്കണയുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തു.

ഏഴാം ഘട്ടത്തിൽ ജൂൺ 1നാണ് മാണ്ഡിയിലെ വോട്ടെടുപ്പ്. 2019ൽ ബിജെപിയുടെ രാം സ്വരൂപ് ശർമ ഇവിടെ മത്സരിച്ച് ജയിച്ചെങ്കിലും 2021ൽ അദ്ദേഹത്തിൻറെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ വർഷം അവസാനം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രതിഭാ സിംഗ് സീറ്റ് തിരിച്ചുപിടിച്ചിരുന്നു.

Spread the love

You cannot copy content of this page