• Tue. Dec 24th, 2024

ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകും: രാഹുല്‍ ഗാന്ധി

ByPathmanaban

May 4, 2024

ഡല്‍ഹി: ഇന്ത്യാ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 50% സംവരണം ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മറാഠകള്‍ക്കും ധന്‍ഗറിനും മറ്റുള്ളവര്‍ക്കും സംവരണം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടാതെ ജാതി സെന്‍സസും സാമ്പത്തിക സര്‍വേയും നടത്തുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പുണെയില്‍ മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളുടെ നിരുത്തരവാദ സമീപനത്തെയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. ഇലക്ടറല്‍ ബോണ്ട് പദ്ധതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പോലും പറഞ്ഞു. രാജ്യത്ത് നരേന്ദ്രമോദി പരസ്യമായി അഴിമതി നടത്തുകയാണെന്നും എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും പറയുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

Spread the love

You cannot copy content of this page