• Tue. Dec 24th, 2024

ഉയര്‍ന്ന താപനില; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ByPathmanaban

May 4, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പല ജില്ലകളിലും സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി ഈമാസം ഏഴ് വരെയാണ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പറഞ്ഞിരിക്കുന്നത്.

ഇടുക്കി,വയനാട്, ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ കടന്നേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്കും സാദ്ധ്യതയുണ്ട്. മേയ് ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Spread the love

You cannot copy content of this page