കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ അതിജീവിത വ്യക്തമാക്കുന്നത്.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നുമായിരുന്നു സിവി ആനന്ദബോസിന്റെ പ്രതികരണം. തന്നെ അപകീര്‍ത്തിപ്പെടുത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞിരുന്നു.