• Sun. Dec 22nd, 2024

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

ByPathmanaban

Mar 21, 2024

തൃശൂര്‍: ആര്‍എല്‍വി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്‌ഐ വേദിയൊരുക്കുമൊന്നും ഇന്ന് വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കും, പ്രതിഷേധത്തില്‍ മോഹിനിയാട്ടം നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. സത്യഭാമയെ പോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു.

ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധം സംസാരിച്ചത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങി വംശീയാധിക്ഷേപമായി കണക്കാക്കാവുന്ന പലതും കലാമണ്ഡലം സത്യഭാമ യൂട്യൂബി ചാനല്‍ അഭിമുഖത്തിനിടെ സംസാരിച്ചു.

Spread the love

You cannot copy content of this page