• Tue. Dec 24th, 2024

മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ചോദിച്ചിട്ടും നൽകിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി

ByPathmanaban

May 2, 2024

തിരുവനന്തപുരം; സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ നൽകാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55)ആണ് മരിച്ചത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ തോമസ് സാഗരം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരിച്ച് ചോദിച്ചിട്ട് നൽകിയില്ലെന്നും ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. തോമസിൻറെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്.

Spread the love

You cannot copy content of this page