• Sun. Dec 22nd, 2024

മണ്ണാര്‍ക്കാട് രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു; മരണ കാരണം വ്യക്തമല്ല

ByPathmanaban

May 1, 2024

മണ്ണാര്‍ക്കാട്: താലൂക്കില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞ് വീണു മരിച്ചു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്.

രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. പോസ്റ്റുമാര്‍ട്ടം കഴിഞ്ഞാലെ കാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്‌കൂളിന് സമീപത്തുവെച്ചാണ് സരോജിനി കുഴഞ്ഞു വീണത്. സമീത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ പുഞ്ചക്കോട്ടെ ക്ലിനിക്കില്‍ എത്തിച്ചു. ഇവിടെ നിന്നും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Spread the love

You cannot copy content of this page