ഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ റിസര്‍വ് നിരയിലാണ് റിങ്കു സിംഗിന് സ്ഥാനം ലഭിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ മോശം പ്രകടനം താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിലയിരുത്തി. ഐപിഎല്ലില്‍ മത്സരങ്ങളിലും ഇംപാക്ട് താരമായാണ് റിങ്കു കളത്തിലിറങ്ങിയത്. രണ്ട് ഏകദിനത്തിന്റെയും 15 ട്വന്റി 20 മത്സരങ്ങളുടെയും അനുഭവ സമ്പത്തുള്ള റിങ്കുവിനെ ഒഴിവാക്കാന്‍ ഒടുവില്‍ ബിസിസിഐ നിര്‍ബന്ധിതരായി.
കഴിഞ്ഞ ദിവസം റിങ്കുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന നിരവധി താരങ്ങള്‍ ഐപിഎല്ലിലുണ്ട്. അതുപോലൊരു താരമാണ് റിങ്കു സിംഗ്. അയാളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹം. എങ്കിലും ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.
ക്രിക്കറ്റ് ലോകത്തെ പലരും റിങ്കുവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തി. ഒപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനും താരത്തിന് പിന്തുണ പ്രഖ്യാപിച്ചു. റിങ്കുവിന്റെ കടുത്ത ആരാധകരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്നാണ് റിങ്കു സിംഗിന് ഷാരൂഖ് ഖാന്‍ നല്‍കുന്ന സന്ദേശം. താരത്തെ ചേര്‍ത്തുപിടിക്കുന്ന കൊല്‍ക്കത്ത ഉടമയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്.