• Tue. Dec 24th, 2024

ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ദല്ലാള്‍ നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്

ByPathmanaban

Apr 29, 2024

തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ പുന്നപ്ര പൊലീസാണ് കേസെടുത്തത്. അപ്രകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്ന പരാതിയിലാണ് കേസ്. 509 ാംവകുപ്പ് പ്രകാരമാണ് കേസ്.

ഈ മാസം 25ന് ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ടി ജി നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ചത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചായിരുന്നു ആക്ഷേപം.

ശോഭാ സുരേന്ദ്രന് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും ടിജി നന്ദകുമാര്‍ പുറത്തുവിട്ടിരുന്നു. തൃശൂരിലെ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ ഈ പണം താന്‍ വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച ശോഭ, അതുപക്ഷേ വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ടാണെന്നാണ് വിശദീകരിച്ചത്.

Spread the love

You cannot copy content of this page