• Tue. Dec 24th, 2024

തമിഴ് സിനിമയില്‍ ഇന്നും ജാതീയത നിലനില്‍ക്കുന്നു; മലയാള സിനിമ കണ്ടു പഠിക്കണം’; സമുദ്രക്കനി

ByPathmanaban

Apr 29, 2024

മിഴ് സംവിധായകര്‍ ജാതീയത കാണിക്കാറുണ്ടെന്ന നടന്‍ സമുദ്രക്കനിയുടെ പരാമര്‍ശം വിവാദമാകുന്നു. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമയിലെ ജാതീയതയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകര്‍ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന് നടന്‍ പറഞ്ഞു.

2003-ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ സരണഅടൈന്തേന്‍’ എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ശശികുമാര്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘സുബ്രമണ്യപുരം’ എന്ന ചിത്രത്തിലും താരം പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. മലയാളത്തിലും നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ സമുദ്രക്കനിയുടെ ഏറ്റവും പുതിയ ചിത്രം ‘ഹനുമാന്‍’ ആണ്.

അതേസമയം, മലയാള സിനിമയില്‍ ഈ വേര്‍തിരിവ് താന്‍ കണ്ടിട്ടില്ലെന്നും നടന്‍ അഭിപ്രായപ്പെട്ടു. ജോലി സ്ഥലത്ത് ഒരുമയാണ് വേണ്ടത്, ജാതി-മതമല്ലെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു. നടന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ജാതീയത കാണിക്കുന്ന ചില സംവിധായകരുടെ പേരും സോഷ്യല്‍ മീഡിയ പരാമര്‍ശിക്കുന്നുണ്ട്.

Spread the love

You cannot copy content of this page