• Tue. Jan 7th, 2025

വെള്ളാനിക്കര സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍; പൊലീസ് പരിശോധന

ByPathmanaban

Apr 29, 2024

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്.

ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷന്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. ആന്റണിയെ മര്‍ദ്ദനമേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസ് എത്തി പരിശോധന നടത്തുകയാണ്.

Spread the love

You cannot copy content of this page