• Tue. Dec 24th, 2024

ചാര്‍ലി 777 ജപ്പാന്‍ റിലീസിന് ഒരുങ്ങുന്നു

ByPathmanaban

Apr 28, 2024

ന്നഡ താരം രക്ഷിത് ഷെട്ടി പ്രധാന കഥാപാത്രമായെത്തി വലിയ വിജയം നേടിയ ചിത്രമാണ് ചാര്‍ലി 777. ഒരു നായയും മനുഷ്യനും തമ്മിലുണ്ടാകുന്ന സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമ ഉടന്‍ ജപ്പാനില്‍ റിലീസ് ചെയ്യുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂണ്‍ 28 നാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്.

രംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി എസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് നിര്‍മ്മാണം വഹിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാര്‍ളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.

Spread the love

You cannot copy content of this page