• Tue. Dec 24th, 2024

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വയലന്‍സ്; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ByPathmanaban

Apr 28, 2024

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്.

വീര ധീര ശൂരന്റെ പോസ്റ്ററില്‍ ഇരുകൈകളിലും കത്തി പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കുകയാണ് വിക്രമും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതിനാല്‍ ഐപിസി പ്രകാരവും ഐടി പ്രിവന്‍ഷന്‍ ആക്ട് പ്രകാരവും ചിയാന്‍ വിക്രം, സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സെല്‍വം പരാതിയില്‍ ആവശ്യപ്പെട്ടു.ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന വിക്രമിന്റെ ചിത്രമാണ് പോസ്റ്ററില്‍ നല്‍കിയിരുന്നത്. പോസ്റ്റര്‍ യുവാക്കള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കുമെന്ന് കാണിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായാണ് രണ്ടുഭാഗങ്ങളിലുള്ള സിനിമയുടെ ചിത്രീകരണം നടക്കുക. രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം സെപ്തംബറില്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.എസ് ജെ സൂര്യയ്‌ക്കൊപ്പം മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു നാടന്‍ ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Spread the love

You cannot copy content of this page