• Tue. Dec 24th, 2024

‘പത്തനംതിട്ടയില്‍ തന്റേത് ഉറപ്പായ വിജയം’; വോട്ട് രേഖപ്പെടുത്തി തോമസ് ഐസക്

ByPathmanaban

Apr 26, 2024

തിരുവനന്തപുരം: 2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്. പത്തനംതിട്ടയില്‍ തന്റേത് ഉറപ്പായ വിജയമാണ്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും.പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്ര ഏജന്‍സികള്‍ വര്‍ഷങ്ങളായി പിറകെ നടക്കുന്നു എന്നിട്ട് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ തങ്ങളുടെ വോട്ടു രേഖപ്പെടുത്താനായി പോളിങ് സ്റ്റേഷനുകളില്‍ എത്തിത്തുടങ്ങി. രവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. രവിലെ ആറരയോടെ തന്നെ പല നേതാക്കളും ബൂത്തിലെത്തിത്തുടങ്ങിയിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രാവിലെയെത്തി തങ്ങളുടെ സമ്മതിദാനവകാശം നിയോഗിച്ചു. ശിഹാബ് തങ്ങള്‍ ബൂത്തിലെ ആദ്യ വോട്ടറായാണ് വോട്ട് ചെയ്തത്.

പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ 109-ാം ബൂത്തിലാണ് സതീശന്‍ വോട്ടുരേഖപ്പെടുത്തിയത്. ലീഗ് നേതാവ് കുഞ്ഞാലികുട്ടി എന്നിവരും രാവിലെതന്നെ തങ്ങളുടെ വോട്ടുചെയ്തു. വകര ലോകസ്ഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സ്വന്തം നാടായ പാലക്കാട്ടാണ് വോട്ടു ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും വോട്ടുചെയ്യാനെത്തി.കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനും കൊല്ലത്തും അതിരാവിലെയെത്തി വോട്ടുരേഖപ്പെടുത്തി.

Spread the love

You cannot copy content of this page