• Tue. Dec 24th, 2024

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’; ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് വി ശിവന്‍കുട്ടി

ByPathmanaban

Mar 21, 2024

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവന്‍കുട്ടി ഫോസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍.

അതേസമയം, ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര്‍ ബിന്ദു.’പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവര്‍ എന്തും പറയട്ടെ’. മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ ആര്‍ എല്‍ വിയെന്നും ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്റ് ചെയ്തുകൊണ്ട് ആര്‍.ബിന്ദു നര്‍ത്തകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളില്‍ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്‌ക്കരിച്ച കലാപ്രവര്‍ത്തകരുടെ മുന്‍നിരയിലാണ് അദ്ദേഹമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Spread the love

You cannot copy content of this page