കണ്ണൂര്‍: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സിഎഎ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് പ്രകടന പത്രികയിലും സിഎഎ പരാമര്‍ശമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. ദേശീയ പ്രക്ഷോഭ നിരയില്‍ ഒന്നും കോണ്‍ഗ്രസ് നേതാക്കളെ കണ്ടില്ല. ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് പറഞ്ഞ കാലം ഉണ്ടായിട്ടുണ്ട്. അന്ന് ജനാധിപത്യം ക്രൂശിക്കപ്പെട്ടു. പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടു. സംഘപരിവാര്‍ മനസ്സാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരിഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാക്പോരിനാല്‍ സജീവമാകുകയാണ് മുന്നണികള്‍. രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി നേരത്തെയും രംഗത്തെത്തിയിരുന്നു