തിരുവനന്തപുരം: തിരുവനന്തപുരം മേഖലയില്‍ വീടുകളില്‍ കയറി തോക്ക് ചൂണ്ടി സ്വര്‍ണവും പണവും കവരുന്ന കുപ്രസിദ്ധ ഗുണ്ടാതലവന്‍ അറസ്റ്റില്‍. വര്‍ക്കല ഞെക്കാട് നിന്നാണ് സിംപിള്‍ എന്ന സതീഷ് സാവന്‍ പിടിയിലായത്. തിരുവനന്തപുരം ജില്ലാ റൂറല്‍ ഡെന്‍സാഫ് ടീം അതിസാഹസികമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാ?ഗത്തിനുള്ളില്‍ തോക്കുമായി ഇയാള്‍ പ്രവേശിച്ചത്. എന്നാല്‍ ജീവനക്കാരുടെ പിടിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാളെ പിന്തുടര്‍ന്ന് പിടിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സതീഷ് സാവന്‍. മൂന്ന് കൊലപാതക കേസുകള്‍ക്ക് പുറമെ വധശ്രമം, മോഷണം, പിടിച്ചുപറി മയക്കുമരുന്ന് വില്‍പ്പന തുടങ്ങി 90-ലധികം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഡെന്‍സാഫ് സംഘം കല്ലമ്പലം പൊലീസിന് കൈമാറിയിട്ടുണ്ട്.