• Mon. Dec 23rd, 2024

ഗവര്‍ണര്‍ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ നാളെ സന്ദര്‍ശിക്കും

Bythetimesofkerala

Feb 18, 2024

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടിലേക്ക്. തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകീട്ട് ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകും.

നാളെ ഗവര്‍ണര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെയും പാക്കം സ്വദേശി പോളിന്റെയും വീടുകളിലാണ് ഗവര്‍ണര്‍ പോകുക. വയനാട്ടിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും.

Spread the love

You cannot copy content of this page