• Wed. Jan 1st, 2025

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. ജോജോ പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)- ൽ ചേർന്നു. ചാഴികാടനുവേണ്ടി രംഗത്തിറങ്ങുമെന്നും പ്രഖ്യാപനം

ByPathmanaban

Apr 14, 2024

പാലാ: യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്റ്റെ രാജിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് .

കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ. ജോജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും ഇന്ന് കേരള കോൺ (എം)- ൽ ചേർന്നു. പാലായില്‍ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽ നിന്നും ഇവര്‍ പാർട്ടി അംഗത്വം സ്വീകരിച്ചു.

കേരളാ കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും ചിലരുടെ ധാര്‍ഷ്ട്യവും ഏകാധിപത്യവുമാണ് പാര്‍ട്ടിയില്‍ നടമാടുന്നതെന്നും ഈ തെരെഞ്ഞെടുപ്പില്‍ തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജോജോ പാറയ്ക്കല്‍ അറിയിച്ചു.

Spread the love

You cannot copy content of this page