• Tue. Dec 24th, 2024

മോദിയുടെ സന്ദർശനം; കൊച്ചിയിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

ByPathmanaban

Apr 14, 2024

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു  റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി.

Spread the love

You cannot copy content of this page