• Mon. Dec 23rd, 2024

‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലി

ByPathmanaban

Mar 20, 2024

ബംഗളൂരു: ‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലി. ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് പരിപാടിയിലായിരുന്നു കോഹ്ലിയുടെ പ്രതികരണം. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോഹ്ലിയുടെ മറുപടി.

‘വീണ്ടും മടങ്ങിവരുന്നത് മനോഹരമാണ്’ എന്ന് മറുപടി പറഞ്ഞ് തുടങ്ങിയ കോഹ്ലിക്ക് ജനക്കൂട്ടത്തിന്റെ ആരവത്തില്‍ സംസാരം മുങ്ങിപ്പോയി. ആരവം അടങ്ങിയപ്പോഴാണ് ആരാധകരെ ആകാംക്ഷായിലാക്കി കോഹ്ലി വീണ്ടും സംസാരം തുടങ്ങിയത്. ‘സുഹൃത്തുക്കളേ, ഞാന്‍ സംസാരിക്കട്ടെ. നമുക്ക് ഇന്ന് രാത്രി ചെന്നൈയിലെത്തണം. ഞങ്ങള്‍ക്ക് ഒരു ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഉണ്ട്, ഞങ്ങള്‍ക്ക് സമയമില്ല ഒന്നാമതായി, നിങ്ങള്‍ എന്നെ കിങ്ങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം. എല്ലാ വര്‍ഷവും നിങ്ങള്‍ എന്നെ ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്, എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്ന് ഞാന്‍ ഫാഫിനോട് പറയുകയായിരുന്നു’ എന്നായിരുന്നു കോഹ്ലി ആരാധകരോട് പറഞ്ഞത്.

നേരത്തെ സമാനമായ നിലയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഒരുദശകത്തിന് ശേഷവും ആളുകള്‍ ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് തന്നെയാണ് സച്ചിനെ വിശേഷിപ്പിക്കുന്നത്.

Spread the love

You cannot copy content of this page