തിരുവനന്തപുരം: പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് എന്ന പ്രോഗ്രാമിനെതിരെ സാമൂഹ്യ പ്രവർത്തകൻ അജു കെ മധു കേരള മുഖ്യമന്ത്രിക്കും, സാംസ്കാരിക മന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. സുപ്രസിദ്ധ ക്രിമിനൽ ലോയർ adv ആളൂരാണ് അഭിഭാഷകൻ.
ഈ റിയാലിറ്റി ഷോ കൊണ്ട് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും ലൈംഗീക ചുവയുടെയും ഉള്ള സംസാരങ്ങളും ആണ് ഈ സീസൺ ഉള്ളതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അജു കെ മധു പറഞ്ഞു. അതിനായി നിരവധി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഏഷ്യനെറ്റി എതിരെയും നടന്‍ മോഹന്‍ലാലിതിരെയും ശക്തമായി പ്രതിഷേധിച്ചു.
പല വീഡിയോ ദൃശ്യങ്ങളും സമൂഹം സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചിട്ടും കേരള പോലീസ് കേസ് എടുക്കാത്ത സാഹചര്യം ചൂണ്ടിക്കാണിച്ചാണ് അജു പരാതി നൽകിയത്. നടപടികള്‍ ഉണ്ടായില്ലെ എങ്കിൽ ഹൈ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.