എണ്ണപ്പാട വികസനത്തിന് കരാര്‍ ഒപ്പിട്ട് ട്രംപ്
പാകിസ്താന്റെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി നിര്‍ണായക കരാര്‍ ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താനിലെ എണ്ണപ്പാട വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു
കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതി വഴി നീക്കം നടത്താന്‍ സിബിസിഐ അഭിഭാഷക സംഘം
ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കാനാനാണ് ആലോചന. എന്‍ഐഎ കോടതിയെ സമീപിച്ചാല്‍ കൂടുതല്‍ സമയം എടുത്തേക്കുമെന്നുള്ളത് കൊണ്ടാണ് തീരുമാനം. ഛത്തീസ്ഗഡിലെ ക്രൈസ്തവ പുരോഹിതരും സിബിസിഐ അഭിഭാഷക സംഘവും നിയമ വിദഗ്ധരുമായി…
അമ്മ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി ചിത്രം ഇന്നുതെളിയും
സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതോടെ, സ്ഥാനാര്‍ഥി ചിത്രത്തിന് അന്തിമ രൂപമാകും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക നടന്‍ ജഗദീഷ് പിന്‍വലിച്ചാല്‍, ശ്വേത മേനോന്റെ സാധ്യതയേറും.
‘സര്‍പ്പ’ ആപ്പിന്റെ നിര്‍ണായക നേട്ടം; പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറയുന്നു
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറയുന്നുവെന്ന് വനംവകുപ്പിന്റെ കണക്ക്. 2019ല്‍ 123 പേരാണ് പാമ്പുകടിയേറ്റു മരിച്ചതെങ്കില്‍ 2024-ല്‍ ഇത് 34 ആയി കുറഞ്ഞു.പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ ആരംഭിച്ച സര്‍പ്പ ആപ്പ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം.
വേടനെതിരെ ബലാത്സംഗക്കേസ്
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.
സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമെന്ന് ക്ലിമീസ് ബാവ
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം.
ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക
ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി.
ഓപ്പറേഷൻ മഹാദേവിനെ പ്രകീർത്തിച്ച് അമിത് ഷാ
പ്രതിപക്ഷത്തിന്റെ ആവശ്യവും നിലപാടും ശരിയല്ലെന്ന് അമിത് ഷാ പാർലമെന്റിൽ. പ്രധാന വിഷയങ്ങളിൽ കോൺഗ്രസ് ഖർഗയെ സംസാരിക്കാൻ അനുവദിക്കാറില്ല. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചര്‍ച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ.
സംഘപരിവാറിൽ ഭിന്നത രൂക്ഷം
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം സംഘപരിവാറിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെ. രാജീവ് ചന്ദ്രശേഖറിനെ പരസ്യമായി വിമർശിച്ചുകൊണ്ട് ആർഎസ്എസ് നേതാക്കളും ബിജെപിയിലെ മറ്റ് പ്രമുഖരും രംഗത്തെത്തി.
ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടി, ജൂലൈ 30 ഹൃദയഭൂമിയിൽ നിത്യസ്മാരകം നിർമ്മിക്കും; മന്ത്രി കെ രാജൻ
വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയാതായി മന്ത്രി കെ രാജൻ. സംസ്ഥാനത്തിൻ്റെ പല ആവശ്യങ്ങൾ കേന്ദ്രം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കേന്ദ്രത്തിൻ്റെത് ശത്രുതാപരമായ സമീപനമാണ്. മാതൃകാ ഭവനങ്ങൾക്ക് എതിരെയുള്ള സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ അപമാനകരമെന്നും മന്ത്രി വ്യക്തമാക്കി.