• Tue. Dec 24th, 2024

Month: June 2024

  • Home
  • ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണക്ക് ജാമ്യമില്ല

ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണക്ക് ജാമ്യമില്ല

ബെംഗളൂരൂ: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31…

ധാര്‍ഷ്ട്യവും ധൂര്‍ത്തും തുടര്‍ന്നാല്‍ വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക; ഗീവര്‍ഗീസ് മാര്‍ കൂറിലോ

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശന കുറിപ്പുമായി യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്സഭാ…

മൂന്നാം മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍കുമെന്ന് സൂചന. ജൂണ്‍ 8ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന വാര്‍ത്തകളായിരുന്നു നേരത്തെ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ ഔദ്യോഗിക അറിയിപ്പുണ്ടാകുെമന്നും എന്‍ഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച്…

ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടതുപക്ഷത്തതിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല; ഇ പി ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫിന് നേട്ടം ഉണ്ടായില്ല, പക്ഷെ ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ലെന്നും ഇടതുമുന്നണി കൺവീനർ ഇപിജയരാജൻ.എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും. ഈ തിരഞ്ഞെടുപ്പ് സർക്കാരിൻറെ വിലയിരുത്തൽ അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.…

എം.വി. ഗോവിന്ദൻ നൽകിയ അപകീര്‍ത്തിക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ അപകീർത്തിക്കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. കേസിൽ പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല.…

പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍; ധ്രുവ് റാഠിക്ക് ആശംസകള്‍ അറിയിച്ച് കേരള ഫാന്‍സ്

മലപ്പുറം: സോഷ്യല്‍ മീഡിയ താരം ധ്രുവ് റാഠിക്ക് ആശംസകള്‍ അറിയിച്ച് ഫാന്‍സ്. മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ…

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആക്ഷേപം. പ്രസിദ്ധീകരിച്ച മാർക്കിൽ പൊരുത്തക്കേടുണ്ടെന്നും രണ്ടു വിദ്യാർത്ഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചത് സംശയാസ്പദമാണെന്നുമാണ് ആരോപണം. ഹരിയാനയിലെ ഒരു സെന്ററിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത റാങ്ക് ലഭിച്ചത് സംശയാസ്പദമാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട്…

നീറ്റ് പരീക്ഷയിൽ മാർക്ക് കുറവ്; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി

ഡൽഹി: നീറ്റ് പരീക്ഷാ ഫലം പുറത്ത് വന്നതോടെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം…

‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

കൊച്ചി: ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗം മഹിമ നമ്പ്യാര്‍ എന്നിവര്‍ നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാര്‍ട്സിന് ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് നിര്‍മ്മാതാവ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ…

സിപിഎമ്മിന്റെ സമ്മാനമാണ് തൃശൂരിലെ ബിജെപിയുടെ ജയം; ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണെന്ന് പരിഹസിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.പിണറായി വിജയന്‍ സ്വര്‍ണത്താലത്തില്‍വച്ചു നല്‍കിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം-ബിജെപി ഡീല്‍ ഉണ്ടായിരുന്നുവെന്നും…

You cannot copy content of this page