കേജ്‌രിവാള്‍ നാളെ തന്നെ ജയിലിലേക്ക് മടങ്ങണം; ഹർജി പരിഗണിക്കുക ജൂൺ 7 ന്
ഡൽഹി; ജൂൺ 2ന് തന്നെ കേജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും. മദ്യനയക്കേസിൽ ജാമ്യം നീട്ടിനൽകണമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നത് ഡൽഹി റൗസ് അവന്യൂ കോടതി ജൂൺ 7 ലേക്ക് നീട്ടി. ജൂൺ 1 വരെയാണ് കേജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ…
ഡികെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ നടക്കാനിടയില്ല. വേറെ എവിടെയെങ്കിലും നടന്നോ എന്ന് അന്വേഷിക്കണം. ആരോപണം പരിഹസിച്ച് തള്ളുകയല്ല…
മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കും
കോഴിക്കോട്: ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടലിന്റെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കും. മുന്‍കരുതല്‍ ഇല്ലാതെ തൊഴിലാളികളെ ടാങ്കില്‍ ഇറക്കിയതിനാണ് നടപടി സ്വീകരിക്കുമെന്നും ഹോട്ടല്‍ അടച്ച് പൂട്ടാന്‍ ഉത്തരവിറക്കുമെന്നും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഫോറന്‍സിക് വിഭാഗം ടാങ്കിലെ…
ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണം; സമരത്തിന് യുഡിഎഫ്, ജൂൺ 12ന് നിയമസഭാ മാർച്ച്
തിരുവനന്തപുരം: ബാര്‍ക്കോഴയില്‍ സമരത്തിനൊരുങ്ങി യുഡിഎഫ്. ജൂണ്‍ 12 ന് യുഡിഎഫ് നിയമസഭാ മാര്‍ച്ച് നടത്തും. ബാര്‍ക്കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ബാര്‍ക്കോഴ ആരോപണത്തില്‍…
‘ബിജെപിയുമായി കൂട്ടുകെട്ട് സിപിഐഎമ്മിന്, മുസ്ലിംലീഗ് മതേതര പാർട്ടി’;എകെ ബാലന് ചെന്നിത്തലയുടെ മറുപടി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും കൂട്ടുകൂടിയെന്ന എ കെ ബാലന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് സിപിഐഎമ്മാണ്. പാലക്കാട് എല്‍ഡിഎഫ് തോല്‍ക്കും എന്ന് ബാലന് തോന്നിയതില്‍ സന്തോഷമുണ്ട്. മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു…
മണ്ണിടിച്ചിലും മഴയും ശക്തം: ഇടുക്കിയില്‍ രാത്രി യാത്രയ്ക്ക് നിരോധനം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍
ഇടുക്കി ജില്ലയില്‍ വ്യാപകമായി മഴ പെയ്യുന്ന സാഹച്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. ഇതോടെ ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു. കനത്ത മഴയില്‍ കാലവര്‍ഷ കെടുതികള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ഷിബാ…
മകളുടെ കഴുത്തറുത്തു, സ്വയം തീകൊളുത്തി അമ്മ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. അറക്കുന്ന് സ്വദേശി ലീലയാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴുത്തറുത്ത ശേഷം…
അവയവക്കടത്ത് കേസ്; മുഖ്യപ്രതി പിടിയിൽ
കൊച്ചി: അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി ഹൈദരാബാദിൽ പിടിയിൽ. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു…
ഗസ്സയിൽ വെടിനിർത്തൽ നിർദേശവുമായി ഇസ്രായേൽ; കരാറിന്റെ കരടുരൂപം കൈമാറിയെന്ന് ജോ ബൈഡന്‍
ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഇസ്രായേൽ ഹമാസിന് കൈമാറിയെന്നും ബൈഡൻ പറഞ്ഞു. ആറാഴ്ച നീണ്ടുനിൽക്കുന്നതാണ് ആദ്യഘട്ടം. ഈ ഘട്ടത്തിൽ ഗസ്സയിലെ…
കോഴിക്കോട് ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ കെ.എസ്.യു പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി
കോഴിക്കോട്: പയ്യോളിയില്‍ ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ കെ.എസ്.യു പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി. പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെ വിദ്യാര്‍ത്ഥിയും കെ എസ് യു പ്രവര്‍ത്തകനുമായിരുന്നു. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം…