• Tue. Dec 24th, 2024

Month: June 2024

  • Home
  • ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും കൂടരുതാത്തതെന്നുമുള്ള ജാഗ്രത പൊലീസ് പാലിക്കണം: മുഖ്യമന്ത്രി

ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും കൂടരുതാത്തതെന്നുമുള്ള ജാഗ്രത പൊലീസ് പാലിക്കണം: മുഖ്യമന്ത്രി

തൃശൂർ: ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തo കൂടരുതാത്തതെന്നുമുള്ള തികഞ്ഞ ജാഗ്രത പൊലീസ് പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യമായ പ്രവർത്തനം വേണം. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ഏതെന്ന ബോധ്യം പൊലീസുകാരില്‍ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂർ രാമവർമപുരത്തെ പൊലീസ് പരേഡിനു ശേഷം…

ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലിയിൽ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെയും…

വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും വിജയിച്ചേക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം

വയനാട് ലോക്സഭാ മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായി നിലകൊള്ളുന്നുവെന്നും തുടര്‍ച്ചയായി ഈ സീറ്റില്‍ അദ്ദേഹം വിജയിച്ചേക്കുമെന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എക്സിറ്റ് പോള്‍ പ്രകാരം ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനുമായ കെ…

‘ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: സർക്കാർ ഉദ്യോ​ഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാൽ അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി…

കാർഷിക ആവശ്യം; തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോയി തുടങ്ങി

ഇടുക്കി: കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി. ഇത് തമിഴ്‌നാടിൻറെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാണ്. സെക്കന്റിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. 119.15 അടിക്ക്…

എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന ജയം നേടും; കെ സുരേന്ദ്രൻ

കോഴിക്കോട്: എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന വിജയം കേരളത്തിൽ ബിജെപി നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ചോ ആറോ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. കേരളത്തിൽ എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കും.…

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നാല് വയസുകാരന്റെ മരണം; കേസെടുത്ത് പൊലീസ്

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ…

ക്രിക്കറ്റ് ലോകകപ്പില്‍ ഞെട്ടിച്ച് അമേരിക്ക; കാനഡയെ തകര്‍ത്ത് നേടിയത് ചരിത്രനേട്ടം

ഐ.സി.സി ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിച്ച് യുഎസ്എ. അയല്‍രാജ്യമായ കാനഡയെ ഏഴു വിക്കറ്റുകള്‍ക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഗ്രാന്‍ഡ് പ്രേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത കാനഡ 20…

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: സ്‌കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ലോറി തട്ടി വീട്ടമ്മ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. പൊയില്‍കാവ് സ്വദേശി ഷില്‍ജയാണ് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ അപകടത്തില്‍ മരിച്ചത്. സിസിടിവി ദൃശൃങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറെ പൊലീസ് പിടികൂടിയത്. ദൃശൃങ്ങളില്‍ ലോറി അമിത…

മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിച്ചു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയില്‍ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. നടിയുടെ കാര്‍ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഡ്രൈവറും നടിയും മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും ആരോപണം ഉണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ മുംബൈ…

You cannot copy content of this page