ചിരി മായാതെ മടങ്ങൂ ടീച്ചര്‍, മരിച്ചതും തോറ്റതുമായ മനുഷ്യരെ ചേര്‍ത്തു പിടിച്ച നാടാണിത്: കെ കെ രമ
വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിനിടെ ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ കെ ശൈലജയെ പരാമര്‍ശിച്ചുകൊണ്ടാണ് രമയുടെ പോസ്റ്റ്. ചിരി മായാതെ മടങ്ങൂ…
വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍: ലീഡ് ഒരു ലക്ഷം കടന്നു; റായ്ബറേലിയിലും മുന്നിൽ
വയനാട്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാംമണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ മുന്നേറി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും രാഹുൽ ഗാന്ധി തന്നെയാണ് മുന്നിൽ. ദേശീയതലത്തിൽ കോൺഗ്രസിന്…
തൃശൂർ എടുക്കാൻ സുരേഷ് ഗോപി, വന്‍ ലീഡുമായി മുന്നില്‍ത്തന്നെ; കെ മുരളീധരന്‍ മൂന്നാം സ്ഥാനത്ത്
കൊച്ചി: ‘തൃശൂർ ഞാനിങ്ങേടുക്കുവാ.. എനിക്കതു വേണം’, ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ആവശ്യം തൃശൂരിലെ ജനം അംഗീകരിച്ച മട്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്ക് അടുക്കുകയാണ്. സുരേഷ് ഗോപിയുടെ ലീഡ് നില 37766 കടന്നു. തുടക്കത്തിൽ…
കേരളത്തിൽ യുഡിഎഫ് മേൽക്കൈ; അക്കൗണ്ട് തുറക്കാൻ ഒരുങ്ങി എൻഡിഎ, ഇടതിന് ക്ഷീണം
തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതല്‍ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ല്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍…
കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം, ആറിടത്ത് എല്‍ഡിഎഫ്; എന്‍ഡിഎ 2; ആദ്യമണിക്കൂറില്‍ കേരളത്തിലെ ചിത്രം
വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. പന്ത്രണ്ട് ഇടത്ത് യുഡിഎഫ് മുന്നേറുമ്പോള്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് എന്‍ഡിഎ മുന്നേറ്റം കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്,…
ആലത്തൂരിൽ ഉള്ളവർ കോൺഗ്രസിനൊപ്പമാണ്: രമ്യാ ഹരിദാസ്
പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ്് പ്രതികരിച്ചു. ‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ…
റഹീമിന്റെ മോചനം; അനുരഞ്ജന കരാർ ഒപ്പുവച്ചു
സൗദി അറേബ്യ: പതിനെട്ട് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരഞ്ജന കരാർ ഒപ്പുവച്ചു. ഇന്ത്യൻ എംബസി വഴി നൽകിയ 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി. ഗവർണറേറ്റിന്റെ നിർദ്ദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ്…
വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പ്രദേശത്ത് വൻ പോലീസ് സന്നാഹം
കോഴിക്കോട്: കെ കെ ഷൈലജയും ഷാഫി പറമ്പിലും തമ്മില്‍ വാശിയേറിയ മത്സരം നടന്ന വടകരയില്‍ നാളെ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന സാഹചര്യത്തിലാണ് സംഘര്‍ഷം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍…
കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍; സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കും
കാറിനുള്ളിലെ ആവേശം സിനിമ മോഡല്‍ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പൊലീസ് കേസെടുക്കുന്നത്. ആര്‍ടിഒയെടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസീക്യൂഷന്‍ നടപടി വേണമെന്ന…
എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് തരൂര്‍; മോദി വീണ്ടും വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: വികസനത്തിന് വേണ്ടിയാണ് രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദി വീണ്ടും വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അതേസമയം, തിരുവനന്തപുരത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യുഡിഎഫ്…