• Tue. Dec 24th, 2024

Month: June 2024

  • Home
  • കടുത്ത മത്സരം നടന്നു, തിരുവന്തപുരത്ത് രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താന്‍ മത്സരിച്ചത്; പന്ന്യന്‍ രവീന്ദ്രന്‍

കടുത്ത മത്സരം നടന്നു, തിരുവന്തപുരത്ത് രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താന്‍ മത്സരിച്ചത്; പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്നത് കടുത്ത മത്സരമായിരുന്നു, രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താന്‍ മത്സരിച്ചതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇന്ത്യ സഖ്യത്തില്‍ വരുന്ന പാര്‍ട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്. അത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല.…

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി എന്‍ഡിഎയും കോണ്‍ഗ്രസും; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ ആഘാതത്തില്‍ ശോഭ കുറഞ്ഞെങ്കിലും 240 സീറ്റുകളുമായി ബിജെപി ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എന്‍ഡിഎ ഘടകകക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം…

വര്‍ഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാന്‍ കെല്പുള്ള പ്രതിപക്ഷത്തെയുണ്ടാക്കി, രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍; ആനി രാജ

കല്പറ്റ: രാജ്യം കൈയടക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാന്‍ കെല്പുള്ള പ്രതിപക്ഷത്തെ നല്‍കിയ തിരഞ്ഞെടുപ്പാണ് നടനന്നതെന്ന് വയനാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ആനി രാജ. ഒരു മണ്ഡലത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് എങ്ങനെ മുന്നേറ്റമുണ്ടാക്കി എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അത് പരിശോധിക്കുമെന്നു…

അവസാന നിമിഷം ആറ്റിങ്ങലും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്, ആവേശപ്പോരാട്ടത്തില്‍ അടൂര്‍ പ്രകാശ് ജയത്തിലേക്ക് ! അന്ന് ആലപ്പുഴ, ഇന്ന് ആലത്തൂര്‍; വീണ്ടും കനലൊരു തരിയായി മാറി എല്‍ഡിഎഫ്‌

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 1708 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ഇനി അവശേഷിക്കുന്നത് ഇനി അല്‍പസമയം മാത്രം. കടുത്ത പോരാട്ടമാണ് അടൂര്‍ പ്രകാശിന് നേരിടേണ്ടി വന്നത്. ഇടതുസ്ഥാനാര്‍ത്ഥി വി. ജോയിയും…

നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും

ദില്ലി : ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി,…

റായ്ബറേലിയിൽ രാഹുലിന് ചരിത്ര വിജയം; ഭൂരിപക്ഷം നാല് ലക്ഷത്തിലധികം

റായ്ബറേലി: റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വൻ വിജയം. 4 ലക്ഷം വോട്ടിൻ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് സർക്കാരിലെ മന്ത്രിയും ബിജെപി നേതാവുമായ ദിനേശ് സിങിനെ പരാജയപ്പെടുത്തിയാണ് റായ്ബറേലിയിലെ രാഹുലിന്റെ ചരിത്ര വിജയം. വിജയത്തോടെ സോണിയാ…

സുരേഷ് ഗോപി തൃശൂരങ്ങ് എടുത്തു;  74004 വോട്ടിന് വിജയിച്ചു. തൃശ്ശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങളാണ്, അവര്‍ മൂലമാണ് എനിക്ക് ഇത് സാധിച്ചത്; സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിശേഷിപ്പിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ഗോപി വണങ്ങി. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം…

ബി.ജെ.പിയുടെ സീറ്റ് നഷ്ടം: 10 ലക്ഷം കോടിയുടെ ഇടിവ് നേരിട്ട് അദാനി ഓഹരികള്‍

ന്യൂഡല്‍ഹി: പ്രീപോള്‍ പ്രവചനങ്ങളും എക്‌സിറ്റ്‌പോളുകളും വമ്പന്‍ വിജയം പ്രഖ്യാപിച്ച ബി.ജെ.പിക്ക് ആദ്യ ഫല സൂചനകളില്‍ തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയും താഴേക്ക് പോയി. 11 മണിയോടെ 3,700 ലേറെ പോയിന്റ് തകര്‍ച്ചയാണ് സെന്‍സെക്‌സിന് നേരിട്ടത്. തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് 18 ലക്ഷം കോടിയിലേറെ…

മോദി ഗ്യാരണ്ടിയും അയോധ്യയും വീണുടഞ്ഞു. മോഡിയെ സ്വന്തം തട്ടകത്തില്‍തന്നെ വിറപ്പിച്ച് അജയ് റായ്‌

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് എന്തായാലും ഈ ദിവസം മറക്കാന്‍ കഴിയുകയില്ല. സ്വന്തം മണ്ഡലമായ വാരണസിയില്‍, ഒരു ഘട്ടത്തില്‍ പിന്നോട്ട് പോയത് മോദിയെ മാത്രമല്ല, ബി.ജെ.പി നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍, മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ മോദിക്ക് കഴിഞ്ഞാലും, ബി.ജെ.പി കോട്ടകളില്‍…

കണ്ണൂര്‍ ഉറപ്പിച്ച് കെ സുധാകരൻ: മുഖ്യമന്ത്രിയുടെയും എംവി ഗോവിന്ദന്റെയും മണ്ഡലങ്ങളിൽ ഭൂരിപക്ഷം

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത് കോട്ടകളിൽ വിള്ളൽ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ ഭൂരിപക്ഷം നേടി. ധര്‍മ്മടത്ത്…

You cannot copy content of this page