• Tue. Dec 24th, 2024

Month: May 2024

  • Home
  • അമ്മയെ നയിക്കാൻ ഇനി ഇടവേള ബാബുവില്ല, സ്ഥാനം ഒഴിയുന്നു; മോഹൻലാലും മാറുമെന്ന് സൂചന

അമ്മയെ നയിക്കാൻ ഇനി ഇടവേള ബാബുവില്ല, സ്ഥാനം ഒഴിയുന്നു; മോഹൻലാലും മാറുമെന്ന് സൂചന

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയുന്നത് എന്നാണ് സൂചന. കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു…

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ഭരണമാറ്റത്തിനുള്ള സൂചന വ്യക്തമാക്കുന്നു. സ്ത്രീകളില്‍ നിന്നുള്ള നല്ല പ്രതികരണങ്ങള്‍ ആത്മവിശ്വാസമേറ്റുന്നു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി പരാജയപ്പെട്ടു; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ജോലി, കള്ളപ്പണം വീണ്ടെടുക്കല്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യാ സഖ്യം അടുത്ത 10 വര്‍ഷത്തേക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള…

സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു. നുണ പരിശോധനയ്ക്ക് തയ്യാറെന്ന് സ്വാതി മലിവാൾ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ മർദിച്ചുവെന്ന കേസിൽ ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സ്വാതി മലിവാൾ എംപി. അരവിന്ദ് കെജ്‌രിവാൾ വസതിയിൽ ഉള്ളപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മർദനമേറ്റ് നിലവിളിച്ചപ്പോൾ പോലും ആരും രക്ഷിക്കാനെത്തിയില്ല. മർദനം ആരുടെയെങ്കിലും നിർദേശ…

സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം. ഇനി ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല; ടെസ്റ്റിംഗ് വ്യവസ്ഥകള്‍ പുതുക്കി

ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ടാണ് ടെസ്റ്റിങ് വ്യവസ്ഥകള്‍ പുതുക്കിയത്. സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാനുള്ള അനുമതി നിലവിലുള്ളതാണെങ്കിലും സ്വന്തമായുള്ള ഡ്രൈവിങ്…

തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ കേരളത്തിൽ, കുറവ് ഡൽഹിയിൽ; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്. 2024 ജനുവരി-മാര്‍ച്ച് കാലയളവിലെ കണക്കുകളാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്ത് വിട്ടത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് മന്ത്രാലയം…

ഗാസയിൽ ഇസ്രായേൽ നടത്തുന്ന റഫ ആക്രമണം തടയണമെന്ന ഹർജിയിൽ ലോക കോടതി ഇന്ന് വിധി പറയും

ഗാസയില്‍, പ്രത്യേകിച്ച് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്ന റാഫയില്‍, ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യര്‍ത്ഥനയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വെള്ളിയാഴ്ച വിധി പറയും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ നടത്തിയ അതിര്‍ത്തി കടന്നുള്ള…

‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല’,; മദ്യനയത്തിലെ ഇളവിന് പകരം പണപ്പിരിവിന് നിർദേശം; കേരളത്തിൽ വീണ്ടും ബാർ കോഴയ്ക്ക് നീക്കം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കമെന്നതിനുള്ള ശബ്ദസന്ദേശം പുറത്തായി. ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. മദ്യനയത്തിലെ…

ഒളിവില്‍ പോയ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍

ലൈംഗികാതിക്രമ കേസില്‍ വിദേശത്ത് ഒളിവില്‍ പോയ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കത്ത് പരിശോധിക്കുകയാണെന്നും, തുടര്‍ നടപടി ആലോചിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 27 ദിവസമായി…

കേരളത്തില്‍ പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികളെന്ന് രാജീവ് ചന്ദ്രശേഖര്‍. 2018 സിനിമ കണ്ടിട്ടാണോ പോസ്റ്റ് ഇട്ടതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍; വ്യാപക ട്രോള്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.…

സംസ്ഥാനത്ത് ആക്രി മേഖലയില്‍ വ്യാജ ജി എസ് ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടിയുടെ വ്യാപാരം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ജിഎസ്ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്ന് കണ്ടെത്തല്‍. ആക്രി മേഖല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതുവഴി സര്‍ക്കാരിന് 180 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഏഴു ജില്ലകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്.…

You cannot copy content of this page