പ്രധാനമന്ത്രിയും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകും; മല്ലികാര്‍ജുന്‍ ഖര്‍ഗെ
ഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകുമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാരാണസിയിലെ പ്രചാരണത്തിന്റെ നേതൃത്വം ബിജെപി…
റഫയിൽ-ഇസ്രായേൽ ആക്രമണം; ഗസ്സക്കാർക്ക് വിസ അഞ്ചിരട്ടിയാക്കി കാനഡ
ഓട്ടവ: റഫയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ഗസ്സയിലെ ഫലസ്തീനികൾക്ക് നൽകാവുന്ന വിസകൾ അഞ്ചിരട്ടി വർധിപ്പിച്ച് കാനഡ. 5,000 വിസകൾ ഫലസ്തീനികൾക്ക് നൽകുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.കാനഡയിൽ കഴിയുന്ന ഫലസ്തീനികളുടെ ഗസ്സയിലെ ബന്ധുക്കൾക്ക് 1,000 വിസയാണ് കഴിഞ്ഞ ഡിസംബറിൽ…
സ്വവർഗാനുരാഗ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
ഇറ്റാലിയന്‍ ബിഷപ്പുമാരുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ എല്‍ജിബിടി സമൂഹത്തെ വിശേഷിപ്പിക്കാന്‍ അപകീര്‍ത്തികരമായ പദപ്രയോഗം ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൊവ്വാഴ്ച ക്ഷമാപണം നടത്തി. സ്വവര്‍ഗാനുരാഗ വിരുദ്ധമായ ഭാഷ ഉപയോഗിക്കാനുള്ള ഉദ്ദേശ്യം പോപ്പിന് ഉണ്ടായിരുന്നില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. സ്വവര്‍ഗാനുരാഗ വിരുദ്ധമായ…
കുഴിമന്തി കഴിച്ച് മരണം; പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് 56 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്ന് കൈപ്പമംഗലം പൊലീസ് അറിയിച്ചു. റഫീഖ്, അസ്ഫര്‍…
കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമ ലംഘനം; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെയും ഡോ. ടി എം തോമസ് ഐസകിന്റെയും ഹര്‍ജികളാണ് ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച്…
കൈ കഴുകാനായി വീടിന് പുറത്തേക്ക് ഇറങ്ങി ; വീട്ടുവളപ്പിലെ തെങ്ങ് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട : വീട്ടുവളപ്പിലെ തെങ്ങ് മറിഞ്ഞുവീണ് യുവാവ് മരിച്ചു. മാവേലിക്കരയിലാണ് സംഭവം നടന്നത്. കൈ കഴുകാൻ ആയി വീടിന്റെ പുറകിലേക്ക് ഇറങ്ങിയ സമയത്ത് ആയിരുന്നു യുവാവിന്റെ ദേഹത്തേക്ക് വീട്ടുവളപ്പിലെ തെങ്ങ് മറിഞ്ഞു വീണത്. ചെട്ടികുളങ്ങര കൊയ്‌പ്പള്ളി കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും…
സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി…
നടന്‍ വിജയ് പുതിയ പാര്‍ട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തില്‍ ഉദയ്‌നിധിയെ ഡി.എം.കെയുടെ മുന്നണിപ്പോരാളിയായി മുന്‍നിര്‍ത്തുക ലക്ഷ്യം; ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകൻ ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമാവും പുതിയ പദവിയിലേക്ക് ചുവട് വെയ്ക്കുക. നിലവിൽ ഉദയ്നിധി സ്റ്റാലിൻ കായിക- യുവജനക്ഷേമ മന്ത്രിയും ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയുമാണ്. 2006-’11…
കനത്തമഴയില്‍ നാല് മരണം; കോട്ടയത്ത് ഉരുള്‍പൊട്ടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്കെടുതികളില്‍ നാല് മരണം. തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് അരുവിക്കര സ്വദേശി അശോകന്‍(56) മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അരയില്‍ വട്ടത്തോട് സിനാന്‍ (14) പുഴയില്‍ മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ വേങ്ങൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥി എല്‍ദോസ് മരിച്ചു. മാവേലിക്കര ഓലകെട്ടിയില്‍ തെങ്ങ് കടപുഴകി…
സുഹൃത്തുക്കൾ നൽകിയ മദ്യം കുടിച്ചില്ല; യുവാവിനെ ടെറസിൽ നിന്നും തള്ളിയിട്ടു; മൂന്ന് പേർ അറസ്റ്റിൽ
ലക്‌നൗ: സുഹൃത്തുകകൾ നൽകിയ മദ്യം കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവിനെ വീടിന്റെ ടെറസിൽ നിന്നും തള്ളിയിട്ടു. ലക്‌നൗവിലെ രൂപൂർ ഖദ്ര സ്വദേശിയായ രൺജീത്ത് സിംഗ് എന്നയാൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രൺജീത്തിന്റെ…