ജനിച്ചയുടൻ വായിൽ തുണി തിരുകി; കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു; നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം താഴേക്കെറിഞ്ഞുവെന്ന് മാതാവ്
എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരണം. കുട്ടിയുടെ അമ്മയായ 23കാരി ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തു കൊണ്ടുപോയി ഉപേക്ഷിക്കാൻ ആയിരുന്നു യുവതിയുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് യുവതിയ്ക്ക്…
“വയനാട്ടിൽ രാഹുൽ ഗാന്ധി പരാജയപ്പെടും; അമേഠിയിൽ നിന്നും റായ്ബറേലിയിലേക്ക് പേടിച്ചോടി”: പ്രധാനമന്ത്രി
ലോകസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാണെന്നും ഒരു അഭിപ്രായ വോട്ടെടുപ്പിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടിലും പരാജയപ്പെടുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനാലാണ് രാഹുല്‍ ഇപ്പോള്‍…
അപരസ്ഥാനാര്‍ത്ഥിത്വം; ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
ഡല്‍ഹി: രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പുകളില്‍ അപരസ്ഥാനാര്‍ത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. അപരസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പ് ഫലം പലപ്പോഴും അട്ടിമറിയ്ക്കുന്നുവെന്നും ഇതുവഴി ജനപിന്തുണയുള്ളവരെ തോല്‍പിക്കാന്‍ എതിര്‍ കക്ഷികള്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഗുരുതരമായ വിഷയമെന്ന…
മേയർ- ഡ്രൈവർ തർക്കം; ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് നടി റോഷ്ന ആൻ റോയ്
തിരുവനന്തപുരം: മേയർ-ഡ്രൈവർ തർക്കത്തിൽ ഡ്രൈവർക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി നടി റോഷ്ന ആർ റോയ്. മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽനിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പ്രവൃത്തി…
മാസപ്പടി കേസ്: വിധി പറയാതെ മാറ്റി; പുതിയ രേഖകൾ സമർപ്പിച്ച് മാത്യു കുഴൽനാടൻ
മാസപ്പടി കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രേഖകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം ആറിന് വീണ്ടും ഹര്‍ജി പരി?ഗണിക്കും. കേസില്‍ കൂടുതല്‍…
അദാനി കമ്പനികള്‍ക്ക് സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാരണം കാണിക്കല്‍ നോട്ടീസ്. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെയോ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ്…
രാഹുല്‍ ഗാന്ധി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം വയനാട്ടിലും ആവര്‍ത്തിച്ചു; ബിജെപി പറഞ്ഞത് ശരിയായി: കെ സുരേന്ദ്രന്‍
മലപ്പുറം: വയനാട്ടുകാരോട് ബിജെപി പറഞ്ഞത് ഇപ്പോള്‍ ശരിയായെന്ന് കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി രണ്ടിടത്ത് മത്സരിക്കുന്ന പോലെയല്ല രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. രാഹുല്‍ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കാന്‍ തീരുമാനിച്ചതില്‍…
പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗ കേസ്; മറ്റൊരു യുവതികൂടി പരാതി നൽകി
ബെംഗളൂരു: കർണാടകയിൽ ഹസനിലെ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാൽസംഗക്കേസ്. പ്രജ്വൽ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നൽകി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുൻപാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പുതിയ…
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി
കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായിരുന്നുവെന്ന് മൊഴി. 23 വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന്…
‘രാഹുല്‍ ചെയ്തത് നീതികേട്’; റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ
കല്‍പറ്റ: റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. ഇത് രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു…