ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർക്ക് ദാരൂണാന്ത്യം
ലഖ്നോ: ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകനും സ്ഥാനാർഥിയുമായ കരൺ ഭൂഷൻ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർ മരിച്ചു. യു.പിയിലെ ഗോണ്ടയിൽ വെച്ച് ടോയോട്ട ഫോർച്യൂണർ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കൈസർഗഞ്ച് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കരൺ ഭൂഷൺ…
ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതിയുടെ വിടുതൽ ഹർജി തള്ളി
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. മെയ്…
ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളില്‍ നിന്നും പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. എക്സാലോജിക്കിനുമെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കും അവരുടെ കമ്പനിയായ എക്സാലോജിക്കിനുമെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, എസ്.എന്‍.സി ലാവലിന്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍…
വരാപ്പുഴയിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
വരാപ്പുഴ: വരാപ്പുഴയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അൽഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ aകൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. രണ്ടാഴ്ച മുമ്പാണ് ഇവർ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് അൽഷിഫാഫിന്റെ ഭാര്യ…
കെജ്രിവാളിന്റെ ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല; ജൂൺ 2-ന് ജയിലിലേക്ക് മടങ്ങണം
ഡൽഹി: ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കിൽ അരവിന്ദ്…
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് ; 47 കോടി നഷ്ട്ടമെന്ന് സിറാജ്
കൊച്ചി: സൂപ്പര്‍ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം…
വ്യക്തിപരമായി താനും കനിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല; ‘ബിരിയാണി’ സിനിമ വിവാദത്തില്‍ സജിന്‍ ബാബു
‘ബിരിയാണി’ എന്ന സിനിമയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടിയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കനി കുസൃതി വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബു. അന്നത്തെ ബജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് അന്ന് കനി…
ലാഹോര്‍ കരാര്‍ ലംഘിച്ചത് ഞങ്ങളുടെ തെറ്റായിരുന്നു; പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഡല്‍ഹി: ഇന്ത്യയുമായുള്ള 1999ലെ ലാഹോര്‍ കരാര്‍ ലംഘിച്ചത് ഞങ്ങളുടെ തെറ്റായിരുന്നുവെന്ന് വെളിപ്പെടുത്തി പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ‘അത് ഞങ്ങളുടെ തെറ്റായിരുന്നു’ എന്നാണ് കരാര്‍ ലംഘനം പരാമര്‍ശിച്ച് നവാസ് ഷെരീഫ് പറഞ്ഞത്. കാര്‍ഗില്‍ യുദ്ധത്തിന് വഴിതെളിച്ച ജനറല്‍ പര്‍വേസ് മുഷാറഫിന്റെ…
‘എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട്’; പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണം; ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഉപഹര്‍ജി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമന്നാവശ്യപ്പെട്ടാണ് ഷോണ്‍ ജോര്‍ജ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എക്‌സാലോജികിന് എസ്എന്‍സി ലാവ്ലിന്‍, പ്രൈസ് വാട്ടേഴ്‌സ് കൂപ്പഴ്‌സ് (പിഡബ്ല്യുസി) കമ്പനികള്‍ പണം…
ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്, ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍
എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു.18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്.…