• Sat. Jan 4th, 2025

Month: May 2024

  • Home
  •  പതഞ്ജലി പരസ്യ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാംദേവിനെ സുപ്രീം കോടതി ഒഴിവാക്കി

 പതഞ്ജലി പരസ്യ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാംദേവിനെ സുപ്രീം കോടതി ഒഴിവാക്കി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ വിചാരണകളില്‍ നിന്ന് ബാബാ രാംദേവിനെയും പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണനെയും ചൊവ്വാഴ്ച സുപ്രീം കോടതി ഒഴിവാക്കി. ബാബാ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ നോട്ടീസുകളുടെ വിധി സുപ്രീം കോടതി മാറ്റിവച്ചു. ജസ്റ്റിസുമാരായ ഹിമ…

സൽമാൻ ഖാന്റെ വീട് ആക്രമിച്ച കേസ്: ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ ഒരാൾ കൂടി അറസ്റ്റിൽ

സിനിമാ താരം സൽമാൻ ഖാൻറെ വീട് ആക്രമിച്ച കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ ഒരാൾ കൂടി അറസ്റ്റിൽ. ഹരിയാനയിലെ ഫത്തേബാദ് സ്വദേശിയായ ഹർപാൽ സിങ് (34) ആണ് അറസ്റ്റിലായത്. ഹർപാലിൻറെ നാട്ടിലെത്തിയാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകുന്നേരം ഇയാളെ അറസ്റ്റ്…

എയർ ഇന്ത്യ സമരം: ഉറ്റവർ എത്തും മുമ്പേ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു

മസ്‌കറ്റ്: എയര്‍ ഇന്ത്യ വിമാനക്കമ്പനി സമരം മൂലം യാത്ര മുടക്കിയ ഉറ്റവരെ കാണാനാകാതെ ചികിത്സയില്‍ ക്കഴിഞ്ഞിരുന്ന ഒമാനിലെ പ്രവാസി മരണപെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയില്‍ക്കഴിഞ്ഞ തിരുവനന്തപുരം കരമന നെടുങ്കാട് ടി.സി. 45/2548-ല്‍ ആര്‍.നമ്പി രാജേഷാ (40) ണ് കഴിഞ്ഞ ദിവസം…

ഒ.പിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ കുഴിനഖം ചികിത്സിക്കാന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി; കലക്ടര്‍ക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ഒ.പിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ കുഴിനഖം ചികിത്സിക്കാന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയുണ്ടാകില്ല. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെയാണ് നടപടികള്‍ക്ക് സാധ്യതയില്ലാത്തത്. ഡോക്ടറും സര്‍വീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംഭവത്തില്‍ ചീഫ്…

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ്…

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു. 25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎം വിട്ടു. സിപിഐഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന്…

‘വഴക്ക്’ തുടർന്ന് കൊണ്ടിരിക്കെ മുഴുനീള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ മുഴു നീള ചിത്രത്തിന്റെ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. ‘വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട്…

അംഗങ്ങളറിയാതെ 4.76 കോടിയുടെ സ്വർണവായ്പ തട്ടിപ്പ്; കാസര്‍കോട് സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്‌

കാസര്‍കോട്: കാറഡുക്കയില്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് അംഗങ്ങളറിയാതെ സ്വര്‍ണവായ്പ തട്ടിപ്പ് നടത്തിയ സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയമെടുത്താണ് തട്ടിപ്പ് നടത്തിയത്. കെ.രതീശനെ…

‘ഡ്യൂണി’ന്‍റെ പ്രീക്വല്‍; ഹോളിവുഡിലേക്ക് വീണ്ടും തബു, ഇതൊരു കലക്ക് കലക്കും

മലയാളവും തമിഴും ഹിന്ദിയും കടന്ന് തബു എന്ന നടി ഹോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം ആയ മാക്‌സിന്റെ സിരീസിലാണ് തബു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട്…

തൃശ്ശൂരിൽ ആവേശം മോഡൽ പാർട്ടി നടത്തി ഇരട്ടക്കൊലക്കേസ് പ്രതി

തൃശ്ശൂർ: ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ…

You cannot copy content of this page