‘കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ല’; കത്തോലിക്ക സഭ മുഖപ്രസംഗം
തൃശൂർ: കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ലെന്ന് തൃശൂർ അതിരൂപത മുഖപത്രം കത്തോലിക്ക സഭയുടെ മുഖപ്രസംഗം തൃശൂർ അതിരൂപതയുടെ വിമർശനം. മെയ് ലക്കത്തിലെ മുഖപ്രസംഗത്തിലാണ് വിമർശനം. ‘മതചിഹ്നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്’ എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്. ദേശീയ ചാനലായ ദൂരദർശന്റെ ലോഗോ കളർ…
42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല; പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നത്; മമ്മൂട്ടി
42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് താരത്തിന്റെ പരാമര്‍ശം. ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല എന്നാണ് മമ്മൂട്ടി വിഡിയോയില്‍ പറയുന്നത്. ഇങ്ങനെയൊരു തരം…
ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും ട്രൗസറും; മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബും ബുര്‍ഖയും നിരോധിച്ച് മുംബൈ ചെമ്പൂര്‍ കോളേജ്
മുംബൈ: മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജിൽ മുസ്‌ലിം പെൺകുട്ടികൾക്ക് ഹിജാബും ബുർഖയും ധരിക്കുന്നതിന് വിലക്ക്. ഈ മാസം ആദ്യമാണ് കോളേജ് അധികൃതർ വിദ്യാർഥികൾക്കായി പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചത്. ഇതിൽ മുസ്‌ലിം വിദ്യാർഥിനികൾക്ക് അവരുടെ മതപരമായ വസ്ത്രം ധരിക്കുന്നതിൽ വിലക്കുണ്ട്.…
ഭക്ഷണം തീരുന്നു; റാഫയിലെ ഇസ്രായേല്‍ നുഴഞ്ഞുകയറ്റം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി
ഗസയിലെ റാഫ നഗരത്തിലേക്കുള്ള ഇസ്രായേൽ അധിനിവേശത്തില്‍ ലോക ഭക്ഷ്യ ഏജന്‍സിയുടെ മുന്നറിയിപ്പ്. റഫയിലേക്കുള്ള ഇസ്രായേലിൻ്റെ നുഴഞ്ഞുകയറ്റം ഇനിയും വര്‍ധിച്ചാല്‍ മാനുഷിക ദുരന്തത്തിലേക്കും സഹായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിക്കുന്നതിലേക്കും നയിക്കുമെന്നാണ് ഫുഡ് ഏജന്‍സി അറിയിച്ചത്. ഗസയില്‍ സംഭരിച്ചുവച്ച ഭക്ഷണവും ഇന്ധനവും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമെന്നും…
കമല്‍ ഹാസന്‍ നടത്തുന്ന വിനോദ പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ നല്‍കുന്നുവെന്ന ആരോപണവുമായി ബിജെപി
ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ നടത്തുന്ന വിനോദ പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ നല്‍കുന്നുവെന്ന ആരോപണവുമായി ബിജെപി. കുമുത്തം യൂട്യൂബ് ചാനലില്‍ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട് പിടിച്ചാണ് ബിജെപി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി…
കാറിനുള്ളില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നാല് കോടിയോളം രൂപയുടെ കടബാധ്യതയെന്ന് സൂചന
കുമളി: കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ കടബാധ്യതയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം…
കെ കെ ശൈലജയേയും നടി മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവം. രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്
വടകര: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന് നോട്ടീസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയേയും നടി മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവത്തിലാണ് പൊലീസ് നോട്ടീസയച്ചത്. രണ്ട് ദിവസത്തിനകം വടകര പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസില്‍ പറയുന്നത്.…
രാജ്യത്തെ എല്ലായിടത്തും ബിജെപി സര്‍ക്കാരിനെതിരെയാണ് ജനവികാരം. ഡല്‍ഹിയിലെ എല്ലാ സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്ന് സച്ചിന്‍ പൈലറ്റ്
ഡല്‍ഹി:രാജ്യതലസ്ഥാനത്തെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. മാറ്റത്തിന്റെ കാറ്റാണ് ഡല്‍ഹിയില്‍ വീശുന്നതെന്നും സച്ചിന്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും ബിജെപിയുടെ പ്രതിനിധികളെ ജനങ്ങള്‍ക്ക് മടുത്തുവെന്നും സച്ചിന്‍…
കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ; കൈക്ക് ശസ്ത്രക്രിയ ചെയ്യേണ്ട നാലു വയസുകാരിക്ക് നാവിൽ മാറി ചെയ്തെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നാലു വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി. ആറാം വിരൽ നീക്കം ചെയ്യാനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ നാവിലാണ് ശസ്ത്രക്രിയ ചെയ്തത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ…
സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും
ഡല്‍ഹി: ആംആദ്മി എംപി സ്വാതി മാലിവാളിനെതിരെ അതിക്രമം നടന്നെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്നാണ് സ്വാതി ഉയര്‍ത്തുന്ന ആരോപണം. അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ തയ്യാറായില്ലെങ്കിലും എഎപി നേതാവ്…