• Thu. Jan 9th, 2025

Month: May 2024

  • Home
  • താമിര്‍ ജിഫ്രിയേയും കൂട്ടരേയും മര്‍ദ്ദിച്ചതിന് സമാനമായ രീതിയില്‍ അതിക്രൂരമായ മര്‍ദ്ദിച്ച് കൊച്ചിയില്‍ കഞ്ചാവ് കേസ് തലയില്‍ കെട്ടിവച്ചു; സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ആറ് യുവാക്കള്‍

താമിര്‍ ജിഫ്രിയേയും കൂട്ടരേയും മര്‍ദ്ദിച്ചതിന് സമാനമായ രീതിയില്‍ അതിക്രൂരമായ മര്‍ദ്ദിച്ച് കൊച്ചിയില്‍ കഞ്ചാവ് കേസ് തലയില്‍ കെട്ടിവച്ചു; സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ആറ് യുവാക്കള്‍

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായ മലപ്പുറം മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ആറ് യുവാക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. താമിര്‍ ജിഫ്രിയേയും കൂട്ടരേയും മര്‍ദ്ദിച്ചതിന് സമാനമായ രീതിയില്‍ അതിക്രൂരമായ മര്‍ദ്ദിച്ച്…

എറണാകുളം ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

എറണാകുളം: ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ…

ആരെയും വെറുതെ വിടില്ല. ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: ചില മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി യുഡിഎഫ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനേല്‍പ്പിച്ച പണമാണ് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കയതെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. ചില വിദ്വാന്‍മാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും…

‘മോദി പറഞ്ഞതെല്ലാം നുണയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയായില്ലെന്ന് മാത്രമല്ല, അവരുടെ ജീവതം തന്നെ തകര്‍ന്നു. 140 കോടി ഇന്ത്യക്കാർ ബി.ജെ.പിക്ക് 140 സീറ്റ് പോലും നല്‍കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ ബി.ജെ.പിക്ക് 140 സീറ്റ് പോലും നല്‍കില്ലെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി പറഞ്ഞതെല്ലാം നുണയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയായില്ലെന്ന് മാത്രമല്ല, അവരുടെ…

തൃശൂരിൽ കടന്നലിൻ്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു

തൃശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്‍റ് മിനി മുരളീധരന്‍റെ മകനാണ് അനന്ദു. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. വ്യാഴാഴ്ച…

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മര്‍ദനം; പൊലീസ് എഫ്‌ഐആറില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണും ആം ആദ്മി പാര്‍ട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാര്‍ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട എഫ്ആര്‍ രേഖയില്‍ ബിഭവിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. ഡല്‍ഹി…

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുല്‍ പി യുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: നവ വധു ക്രൂരമായി മര്‍ദിക്കപ്പെട്ട കേസില്‍ ഒളിവില്‍ പോയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി യുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശി രാജേഷിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ചോദ്യം ചെയ്യാന്‍ വേണ്ടി ഇദ്ദേഹത്തെ…

‘ഗസയില്‍ റമദാന്‍ മാസമായിരുന്നു. ആ സമയത്ത് ഞാന്‍ തന്റെ പ്രത്യേക ദൂതനെ ഇസ്രായേലിലേക്ക് അയച്ചു’. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ഗസയിലും യുദ്ധം തടഞ്ഞെന്ന അവകാശ വാദവുമായി മോദി

ന്യൂഡൽഹി: ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണവും ബോംബിങ്ങും റമദാനിൽ താൻ തടഞ്ഞുവെന്ന അവകാശവാദവുമായി നരേന്ദ്ര മോദി. മാറി മാറി നടത്തിയ അവകാശവാദങ്ങളിലൂടെ ട്രോളന്മാർക്ക് ചിരിപ്പിക്കാൻ ഒരുപാട് അവസരങ്ങൾ ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ പൊട്ടിക്കലായാണ് ട്രോളൻമാർ ഇതിനെ ആഘോഷിക്കുന്നത്.…

രാഹുൽ സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടന്നു; സഹായിച്ച സു​ഹൃത്ത് കസ്റ്റഡിയിൽ

പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനെ ബം​ഗളൂരിലേക്ക് കടക്കാൻ സഹായിച്ച സു​ഹൃത്ത് കസ്റ്റഡിയിൽ. മങ്കാവ് സ്വദേശി പി.രാജേഷാണ് പിടിയിലായത്. രാഹുലിനെ രാജ്യം വിടാൻ ഇയാൾ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തി. രാഹുൽ സിംഗപ്പൂർ വഴി ജർമനിയിൽ എത്തിയെന്ന് രാജേഷ് അന്വേഷണ സംഘത്തിന് മൊഴി…

100 തീയറ്ററുകളിൽ 50 ദിവസം പിന്നിട്ട് ആടുജീവിതം

കൊച്ചി: ബെന്യാമിൻ്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം സിനിമ റിലീസ് ചെയ്ത് 50 ദിവസം പിന്നിട്ടിട്ടും തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. 100 തീയറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായ സിനിമ. നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും ഒരേപോലെ കൈവരിക്കാൻ…

You cannot copy content of this page