സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ? തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കും; പത്മജ വേണുഗോപാൽ
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർഥിക്കാൻ…
എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രണ്‍ജി പണിക്കര്‍
കൊച്ചി: തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രണ്‍ജി പണിക്കര്‍. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രണ്‍ജി…
ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു; ഷാഫി പറമ്പില്‍
ഇന്ത്യയെ വീണ്ടെടുക്കുവാനാകട്ടെ നിങ്ങളുടെ വോട്ടുകളെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പാലക്കാട് വോട്ടിട്ട ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു വടകരയയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും നിങ്ങളുടെ വോട്ടുകള്‍ക്ക് ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെയെന്നും…
സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ല. ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്‍പര്യമില്ലാത്തത്; ശ്രീനിവാസന്‍
കൊച്ചി: അടിസ്ഥാനപരമായി താന്‍ ജനാധിപത്യത്തിന് എതിരാണെന്ന് നടന്‍ ശ്രീനിവാസന്‍. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. ആരു ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും ഇല്ല. സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ…
ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നു: കെ സുരേന്ദ്രന്‍
കല്‍പ്പറ്റ: ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. ഇരു മുന്നണികളിലേയും ചില നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ നാലിന് കൂടുതല്‍ നേതാക്കള്‍…
ഇ. പി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടതില്‍ തെറ്റില്ല: ഇപ്പോള്‍ നടക്കുന്നതെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല; എം.വി ഗോവിന്ദന്‍
കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറും ഇ.പി. ജയരാജനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്…
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തില്‍ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം
പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തില്‍ എന്‍ഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പര്‍ ബൂത്തിലാണ് മറ്റു ചിഹ്നങ്ങളെക്കാള്‍ താമര ചിഹ്നത്തിന് വലിപ്പം കൂടിയെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വോട്ടര്‍മാരില്‍ കൂടുതലും…
തന്റെ വോട്ട് വിദ്വേഷത്തിനെതിരെ; ഓരോ വോട്ടും മാറ്റം കൊണ്ട് വരും: പ്രകാശ് രാജ്
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് വോട്ട് രേഖപ്പടുത്തി. തന്റെ വോട്ട് മാറ്റത്തിനും വിദ്വേഷത്തിനെതിരെയാണെന്നും ഓരോ വോട്ടും മാറ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം…
‘പത്തനംതിട്ടയില്‍ തന്റേത് ഉറപ്പായ വിജയം’; വോട്ട് രേഖപ്പെടുത്തി തോമസ് ഐസക്
തിരുവനന്തപുരം: 2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്. പത്തനംതിട്ടയില്‍ തന്റേത് ഉറപ്പായ വിജയമാണ്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും.പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്ര ഏജന്‍സികള്‍ വര്‍ഷങ്ങളായി പിറകെ നടക്കുന്നു…
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി.വി അൻവറിനെതിരെ കേസെടുക്കണമെന്ന് കോടതി
കോൺഗ്രസ് നേതാവും വയനാട് മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎഎ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. മണ്ണാർക്കാട് കോടതിയാണ് പി.വി അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയത്. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ…