പത്തനംത്തിട്ടയില്‍ കാട്ടാന ആക്രമണം; വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള…
മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് താത്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ നടപടി പാടില്ല
തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം. വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടി ആര്‍ രവി നിര്‍ദേശിച്ചു. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി. ഈ മാസം രണ്ടിന് ഹാജരാകാന്‍…
കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുമാറ്റി
ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അധികൃതര്‍ അഴിച്ചുമാറ്റി. പക്ഷേ ശക്തമായ തിരമാലയില്‍ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്ന ശേഷമാണ് അഴിച്ചുമാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ലെന്നും അഴിച്ചുമാറ്റിയതാണെന്നും ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍ പറഞ്ഞു.…
ഏപ്രിൽ ഫൂളല്ല! രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതിയ നിരക്ക് പ്രാബല്യത്തിൽ
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍പിജി വിലയില്‍ വലിയ ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഏപ്രിലില്‍ എല്‍പിജി സിലിണ്ടറിന്റെ വില എണ്ണ വിപണന കമ്പനികള്‍ കുറച്ചു. 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 32 രൂപ കുറഞ്ഞു. പുതിയ…
റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ല, അർഹമായ ശിക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടും. മതവിദ്വേഷത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണ ഉണ്ടാക്കാനും സർക്കാരിനെ താറടിക്കാനും ബോധപൂർവ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
ബൈക്ക് ലോറിയിൽ ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
എറണാകുളം കോതമംഗലത്ത് ബൈക്ക് ലോറിയില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍ (21), ആല്‍ബിന്‍ (21) എന്നിവരാണ് മരിച്ചത്. തങ്കളം-കാക്കനാട് ദേശീയപാതയില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച്…
നാല്‍പ്പതും കടന്ന് ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത
സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍…
കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; അനുജയും ഹാഷിമും പരിചയത്തിലായിട്ട് ഒരു വര്‍ഷമെന്ന് സൂചന
പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച അധ്യാപിക അനുജ രവീന്ദ്രനും സുഹൃത്ത് സ്വകാര്യ ബസ് ഡ്രൈവര്‍ ഹാഷിമും തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമായെന്ന് സൂചന. അനുജയുടെയും ഹാഷിമിന്റെയും ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. കാറില്‍…
ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശിക്കുന്നവര്‍ അധികം വൈകാതെ ഖേദിക്കും: നരേന്ദ്രമോദി
ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശിക്കുന്നവര്‍ അധികം വൈകാതെ ഖേദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സുകളുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. 2014 ന് മുമ്പ് തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കിയിട്ടില്ല. ‘ഞാന്‍ ആണ്…
ഹക്കീമിനെ പോലെ ഒരുപാട് ആഗ്രഹങ്ങളുമായി സിനിമയിലെത്തിയ വ്യക്തിയാണ് താനുമെന്ന് ഗോകുല്‍; വീഡിയോയുമായി അണിയറപ്രവര്‍ത്തകര്‍
ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജിന് അഭിനന്ദന പ്രവാഹമാണെത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങള്‍ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂര്‍ണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടനാണ് കെ ആര്‍ ഗോകുല്‍. ചിത്രത്തിലെ സുപ്രധാന സീനുകളില്‍ ഹക്കീമായി…