സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രചാരണത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പൊതുയോഗത്തിനിടെ കടുത്ത ചൂടിനെ തുടര്‍ന്ന് ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന്…
സിപിഎം ബോംബുണ്ടാക്കുന്നുവെന്നത് ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളപ്രചരണം; എം വി ഗോവിന്ദന്‍
കണ്ണൂര്‍: സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബോംബ്…
‘തൃശ്ശൂരില്‍ മാത്രം 101 സ്ഥാവര ജംഗമ വസ്തുക്കള്‍’; സിപിഐഎം സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇഡി
തൃശ്ശൂര്‍: തൃശ്ശൂരില്‍ സിപിഐഎമ്മിനുള്ള സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവെച്ചെന്ന് അധികൃതര്‍. ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ കണക്ക്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ്…
‘പ്രണയ ബോധവത്ക്കരണം’; പള്ളികളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത
തൊടുപുഴ: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ ഇടുക്കി രൂപതയിലെ വിവിധ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചു. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ…
50 വർഷങ്ങൾക്കിപ്പുറം ഇന്ന് സമ്പൂർണ സൂര്യഗ്രഹണം; കാത്തിരിപ്പിൽ ലോകം
അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ്…
ഉച്ചഭാഷിണി സംവിധാനത്തിലെ പ്രശ്‌നം; മൈക്ക് ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം
പത്തനംതിട്ട: ഉച്ചഭാഷിണി സംവിധാനത്തിലെ പ്രശ്നങ്ങള്‍മൂലം മൈക്ക് ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം. അടൂരിലെ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലിലായിരുന്നു തിങ്കളാഴ്ച രാവിലെ 9.30-ന് പത്രസമ്മേളനം തുടങ്ങിയത്. രണ്ട് ദിവസം മുമ്പ് കോട്ടയത്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് മുമ്പില്‍ മൈക്ക് പണിമുടക്കിയിരുന്നു. കോട്ടയം ലോക്‌സഭാ…
മായങ്ക് യാദവിന് പരിക്കെന്ന് റിപ്പോര്‍ട്ട്; മായങ്കിന്റെ കാര്യത്തില്‍ പ്രതികരിച്ച് ക്രുണാല്‍ പാണ്ഡ്യ രംഗത്ത്
ലഖ്നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിന് പരിക്കെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ ഒരു ഓവര്‍ മാത്രം പന്തെറിഞ്ഞ് താരം കളം വിട്ടിരുന്നു. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ബുദ്ധിമുട്ടുകയും പിന്നീട് ഫിസിയോയ്‌ക്കൊപ്പം മായങ്ക്…
അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവം ; മൂത്തമകള്‍ മരിച്ചു
പട്ടാമ്പി : വല്ലപ്പുഴയില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ചെറുകോട് മുണ്ടക്ക പറമ്പില്‍ ബീനയുടെ മകള്‍ നിഖ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകള്‍ നിവേദയും (6) ചികിത്സയിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍…
ഷാർജയിൽ കെട്ടിടത്തിലെ തീപിടിത്തം; മരിച്ചവരിൽ രണ്ട് ഇന്ത്യക്കാർ
ഷാര്‍ജ: എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്‌സ്ബി ലൈവ് ജീവനക്കാരനായ മൈക്കിള്‍ സത്യദാസ്, മുംബൈക്കാരിയായ 29കാരിയുമാണ് മരിച്ച ഇന്ത്യക്കാര്‍. ഇവരുടെ ഭര്‍ത്താവിന്റെ നില…
തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ ബൈക്ക് മത്സരയോട്ടത്തിന് രൂപമാറ്റം വരുത്തിയത്; നിയമലംഘനത്തിന് 12 തവണ പിഴ
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബൈക്ക് മത്സരയോട്ടത്തിന് രൂപമാറ്റം വരുത്തിയത്. നിയമലംഘനങ്ങള്‍ക്ക് തുടര്‍ച്ചയായി പിഴയിട്ടിരുന്ന ബൈക്കാണ് ഇതെന്നാണ് കണ്ടെത്തല്‍. 12 തവണയാണ് മുമ്പ് പിഴയിട്ടിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടമുണ്ടായത്. കഴക്കൂട്ടം ഭാഗത്തേക്ക്…