കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥന; ഡീപ് ഫെയ്ക്ക് വീഡിയോയില്‍ കുടുങ്ങി രണ്‍വീര്‍ സിംഗ്
ഡീപ് ഫെയ്ക്ക് വീഡിയോയില്‍ കുടുങ്ങി രണ്‍വീര്‍ സിംഗ്. ഒരു ബോട്ടില്‍ സഞ്ചരിക്കുന്ന താരത്തെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുക. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നാണ് രണ്‍വീര്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ എഐ നിര്‍മിതമാണ് ഈ വീഡിയോ എന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി.…
കേരള മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്, ഈ നിലപാട് ആശ്ചര്യകരമാണ് : രാഹുല്‍ ഗാന്ധി
കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട്…
വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്; പ്രതിയായ മുന്‍ സിഐ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: പീഡന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.…
സൽമാൻ ഖാൻ്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ
സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയും വർദ്ധിപ്പിച്ചു. ഐപിഎലിൽ തൻ്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാൻ കൊൽക്കത്തിയിൽ എത്തിയ താരം കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ…
അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാകും, ആദ്യഘട്ടചര്‍ച്ചകള്‍ ബ്ലെസ്സിയുമായി നടത്തി; ബോബി ചെമ്മണ്ണൂര്‍
മലപ്പുറം: 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു. റഹീമിനെ രക്ഷിച്ചെടുക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ ‘യാചകയാത്ര’യും തുടര്‍സംഭവങ്ങളും വിഷയമാകുന്നതാകും ചിത്രം. മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂര്‍തന്നെയാണ് ഇക്കാര്യമറിയിച്ചത്. സംവിധായകന്‍ ബ്ലെസ്സിയുമായി ആദ്യഘട്ടചര്‍ച്ചകള്‍…
150 കോടി രൂപയുടെ കോഴയാരോപണം; പ്രതിപക്ഷ നേതാവിനെതിരായ ഹര്‍ജി തള്ളി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ…
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അനില്‍ ആന്റണിയുടെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ദല്ലാള്‍ നന്ദകുമാറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽകെ. ആൻ്റണിക്കെതിരേ അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തിന്റെ വിജയം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദല്ലാൾ നന്ദകുമാറിനെതിരേ (ടിജിഎൻ കുമാർ) തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി. കോട്ടയം കങ്ങഴ സ്വദേശി സാദിഖ് ഇബ്രാഹിമാണ് പരാതിക്കാരൻ.…
ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്
കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം,…
റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി
ഏഷ്യാനെറ്റിലും 24 മണിക്കൂര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനും സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്…
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍. 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധേയമായ ചിത്രം. മുയല്‍ ഗ്രാമം, രവി ഭഗവാന്‍,…