• Mon. Dec 23rd, 2024

Month: April 2024

  • Home
  • പവര്‍കട്ട് വേണം, സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി; ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

പവര്‍കട്ട് വേണം, സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി; ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും. അതേസമയം…

രാമനായ് റണ്‍ബീര്‍ പോര, സായ് പല്ലവി നല്ല ചോയ്‌സ്; രാമായണത്തിനെതിരെ വിമര്‍ശനം

രാമായണ കഥയുടെ സിനിമാറ്റിക് വേര്‍ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സായ് പല്ലവി, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ രാമനും സീതയുമായി അഭിനയിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തായതോടെ കോസ്റ്റ്യൂമിനെ കുറിച്ചും രണ്‍ബീറിന്റെ ലുക്കിനെ കുറിച്ചുമെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത രണ്‍ബീറിന്റെ രാമന്‍…

തൃശ്ശൂരിൽ കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

തൃശ്ശൂർ: കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ്…

ഇപി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച; പാര്‍ട്ടി നിലപാട് ആയുധമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: ഇപി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം സജീവമായി നില നിര്‍ത്താന്‍ പ്രതിപക്ഷം. കോണ്‍ഗ്രസ്-ബിജെപി ബന്ധം ആരോപിക്കുന്ന ഇടതുപക്ഷത്തെ തിരിച്ചടിക്കാനുള്ള വടിയായാണ് വിഷയത്തെ കോണ്‍ഗ്രസ് കാണുന്നത്. പ്രതിപക്ഷത്തിന് മറ്റൊരായുധം നല്‍കാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് ഇപിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത്. ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍…

മസാല ബോണ്ട്; തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

മസാല ബോണ്ട് ഇടപാടില്‍ ഡോ. ടി.എം തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ.ഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.…

മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ്

മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും. ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് റീ…

ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പെട്ട് സിഎംഡി

മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പെട്ട് സിഎംഡി. യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താനുമാണ് സിഎംഡിയുടെ ശുപാര്‍ശ. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിഎംഡി റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവര്‍ അസഭ്യമായ രീതിയില്‍…

തന്നെ തോൽപ്പിക്കാൻ മോദി തൻ്റെ മണ്ഡലത്തിൽ രണ്ട് തവണ റാലി നടത്തി, ‘ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണന​ഗറിൽ നിന്ന് വിജയിക്കും’: മഹുവ മൊയ്ത്ര

ദില്ലി: ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണനഗറിൽ നിന്ന് വിജയിക്കുമെന്ന് മഹുവ മൊയ്ത്ര. ബ്രിജ് ഭൂഷണെ ഒഴിവാക്കാൻ തയ്യാറാവാത്ത പാർട്ടിയാണ് സന്ദേശ് ഖലിയിൽ, തൃണമൂലിനെതിരെ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് സിപിഎം സഖ്യം തനിക്കെതിരെ മത്സരിക്കുന്നതിൽ പ്രശ്നമില്ലെന്നും മഹുവ പശ്ചിമബംഗാളിൽ പ്രതികരിച്ചു. തന്നെ…

കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.…

ഉഷ്ണതരംഗം: സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ചൂട് കൂടിയ സാഹചര്യത്തില്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍…

You cannot copy content of this page