വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമമെന്ന് ആരോപണം; പൊലീസില്‍ പരാതി നല്‍കിയതില്‍ പ്രതികരിച്ച് ബിജു രമേശ്
തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെതിരെ എല്‍ഡിഎഫ് പൊലീസില്‍ പരാതി നല്‍കിയതില്‍ പ്രതികരിച്ച് വ്യവസായി ബിജു രമേശ്. തന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. വസ്തുവിന്റെ…
സിദ്ധാര്‍ത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കല്‍പറ്റ കോടതിയില്‍ നിന്നാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസിലെ 20 പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍…
“വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ല”; വീണ്ടും പോളിംഗ് ആവശ്യപ്പെടുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ
വോട്ടേഴ്സ് ലിസ്റ്റില്‍ തങ്ങളുടെ പേരുകള്‍ നഷ്ടപ്പെട്ടതായി നിരവധി വോട്ടര്‍മാരില്‍ നിന്ന് പരാതിയുണ്ടെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ വെള്ളിയാഴ്ച അവകാശപ്പെട്ടു. ധാരാളം വോട്ടര്‍മാരുടെ പേരുകള്‍ നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്…
‘ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു, രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല’; വിശദീകരണവുമായി സിബിഐ
ജെസ്‌ന തിരോധാനക്കേസില്‍ പിതാവിന്റെ വാദങ്ങള്‍ തള്ളി സിബിഐ. പിതാവ് ആരോപിക്കുന്നത് പോലെ രക്തം പുരണ്ട വസ്ത്രം ജെസ്‌നയുടെ മുറിയില്‍ നിന്ന് കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സിബിഐ. ജെസ്‌ന ഗര്‍ഭിണി ആയിരുന്നില്ലെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ തിരുവനന്തപുരം…
വോട്ട് ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചു; ഫെയ്‌സ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് കോട്ടയത്തെ സ്വതന്ത്രസ്ഥാനാര്‍ഥി
കോട്ടയം: സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കല്‍. രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ് ആരോപിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്.…
ലോക്‌സഭ തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം
ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂര്‍ദ്വാറിലും ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇംഫാല്‍…
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് മോദി സര്‍ക്കാര്‍; സീതാറാം യെച്ചൂരി
കൊച്ചി: ഭരണഘടനയെ പതുക്കെപ്പതുക്കെ ബിജെപി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് സീതാറാം യെച്ചൂരി. സാമൂഹിക നീതി, ഭരണഘടനാ സ്ഥാപനങ്ങള്‍, അന്വേഷണ ഏജന്‍സികള്‍ എല്ലാം തച്ചുടയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മതേതര ജനാധിപത്യം സംരക്ഷിക്കാന്‍, നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിര്‍ത്താന്‍ ബിജെപിയെ തോല്‍പിക്കണം. നമ്മുടെ കാലാവസ്ഥയെ പോലും…
സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കും
കോട്ടയം മുന്‍ ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. സജി അനുകൂലികളുടെ യോഗം കോട്ടയത്ത് ചേരും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും.…
‘ഞാന്‍ അയോധ്യയില്‍ പോയിരുന്നെങ്കില്‍ അവരത് സഹിക്കുമോ’? പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല; ‘രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും മുര്‍മുവിനെ ക്ഷണിച്ചില്ല’; മോദിക്കെതിരെ ഖാര്‍ഗെ
ഡല്‍ഹി: രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാര്‍ ഇപ്പോഴും വിവേചനം നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. താഴ്ന്ന ജാതിക്കാരായതിനാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സര്‍ക്കാര്‍ അപമാനിച്ചുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും…
വ്യോമഗതാഗതത്തിനുള്ള നിയന്ത്രണം റദ്ദാക്കി ഇറാൻ
ടെഹ്റാൻ: ഇറാനിൽ വ്യോമഗതാഗതത്തിനുള്ള നിയന്ത്രണം റദ്ദാക്കി. വ്യോമഗതാഗതം സാധാരണനിലയിലായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ടെഹ്‌റാനിലെ പ്രധാന ആഭ്യന്തര വിമാനത്താവളമായ മെഹ്‌റാബാദിൽ വിമാനങ്ങൾ സാധാരണ നിലയിലായതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ…