• Mon. Jan 13th, 2025

Month: April 2024

  • Home
  • മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക്; രാഹുലിനും റുതുരാജിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു

മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക്; രാഹുലിനും റുതുരാജിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് പരാജയം വഴങ്ങിയിരുന്നു. ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ലഖ്നൗ വിജയം സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ്…

വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യില്ല, വെടിക്കെട്ട് വൈകിയത് സര്‍ക്കാരിന്റെ വീഴ്ചയല്ല; കെ രാജന്‍

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയത് സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് മന്ത്രി കെ രാജന്‍. വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ദേവസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്ന് കെ രാജന്‍ പറഞ്ഞു. പൂരത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിശോധിക്കും. പക്വതയോടെ ദേവസ്വങ്ങള്‍ സഹകരിച്ചെന്നും കെ രാജന്‍ പറഞ്ഞു.…

ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയും, നുണ പ്രചാരണങ്ങള്‍ക്ക് മറുപടി പറയും; കെ കെ ശൈലജ

നുണ പ്രചാരണങ്ങളെ അതിജീവിച്ച് ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയുമെന്ന് കെ കെ ശൈലജ. നുണ പ്രചാരണങ്ങള്‍ക്ക് ജനം മറുപടി പറയും. രാഷ്ട്രീയത്തിന്റെ മര്യാദകള്‍ ലംഖിച്ചുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ സമരത്തിന് പോയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ…

കോൺഗ്രസിന് വീണ്ടും തിരിച്ചടി, ബിജെപിയിൽ ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി; നീക്കം പാർട്ടി വിട്ട് മണിക്കൂറുകൾക്കകം

പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായ തജീന്ദര്‍ സിംഗ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവവികാസം. ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ബിട്ടു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയുടെയും സാന്നിധ്യത്തിലാണ്…

കള്ളപ്പണം എത്തുന്നത് പൂര്‍ണ്ണമായും തടഞ്ഞുകൊണ്ടുള്ള സംവിധാനം നിലനിര്‍ത്തും, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും; നിര്‍മ്മലാ സീതാരാമന്‍

ഡല്‍ഹി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിര്‍മ്മലാ സീതാരാമന്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്നാണ് നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനം. ‘എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുന്നതിനായി ഓഹരി ഉടമകളുമായി നിരന്തരം…

കോണ്‍ഗ്രസ് വിട്ടശേഷം, സിപിഐഎമ്മില്‍ പോയാലും ബിജെപിയില്‍ പോകരുതെന്ന് ഹസ്സന്‍ പറഞ്ഞു: അനില്‍ ആന്റണി

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ടശേഷം തന്നെ എം എം ഹസ്സന്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബിജെപിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. വേണമെങ്കില്‍ സിപിഐഎമ്മിലേക്ക് പൊക്കോളുവെന്നായിരുന്നു പറഞ്ഞതെന്നും അനില്‍ ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിതാവിന്റെ അനുഗ്രഹം തനിക്കുണ്ട്. പിതാവിന്റെ അനുഗ്രഹം താന്‍…

സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെര്‍ത്ത്‌ഷെയറിലുള്ള ലിന്‍ ഓഫ് ടമല്‍ വെള്ളച്ചാട്ടത്തില്‍ മരിച്ചത്. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍…

പിണറായി വിജയന് മോദി സ്‌നേഹവും ഭയവുമാണ്, അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണം: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്‌നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ യഥാര്‍ഥ ഭാഷയിലേക്ക്…

കണ്ണൂരില്‍ വീണ്ടും കള്ളവോട്ട്; ആള്‍മാറാട്ടം ആരോപിച്ച് എല്‍ഡിഎഫ് രംഗത്ത്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് ആരോപണം. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍വെച്ച് വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട്…

കരുവന്നൂരില്‍ വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്; രാഹുല്‍ മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരും: നരേന്ദ്ര മോദി

തൃശൂര്‍: കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ എങ്ങനെ ഇടപെടാനാകുമെന്ന് താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.അഴിമതി തുടച്ച്…

You cannot copy content of this page