• Mon. Jan 13th, 2025

Month: April 2024

  • Home
  • ആലപ്പുഴയില്‍ പക്ഷിപ്പനിയെന്ന് സംശയം; ഏപ്രില്‍ 26 വരെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം

ആലപ്പുഴയില്‍ പക്ഷിപ്പനിയെന്ന് സംശയം; ഏപ്രില്‍ 26 വരെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം

ആലപ്പുഴയില്‍ പക്ഷിപ്പനിയെന്ന് സംശയം. 34 തദ്ദേശസ്ഥാപനങ്ങളില്‍ ഏപ്രില്‍ 26 വരെ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. എടത്വ, ചെറുതന…

അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തി; തിഹാര്‍ ജയില്‍ അധികൃതര്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചണ്ടികാട്ടുന്നത്. പ്രമേഹം അലട്ടുന്ന കെജ്രിവാളിന് ജയില്‍ അധികൃതര്‍ ഇന്‍സുലിന്‍ നിഷേധിക്കുന്നുവെന്ന ആരോപണം…

വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ രമ എംഎല്‍എ, എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഷാഫി…

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലെത്തി; കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബവുമായി ചര്‍ച്ച നടത്തും

ഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലെത്തി. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മകളെ കാണാന്‍ പ്രേമ കുമാരിക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി പ്രേമ കുമാരി ഉടന്‍ ചര്‍ച്ചകള്‍…

ആദിത്യയെ മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് നൽകിയതായി ഉദ്ധവ് താക്കറെ; നിഷേധിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതായി ഉദ്ധവ് താക്ക്‌റെ. ഇരു പാര്‍ട്ടികളും തമ്മിലുള്ള കരാറിന്റെ ഭാഗമായി തന്റെ മകന്‍ ആദിത്യ താക്ക്‌റെയെ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് തന്നോട് പറഞ്ഞതായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. എന്നാല്‍ ഇത് നിഷേധിച്ച്…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക്; വിശ്രമം നിര്‍ദ്ദേശിച്ചിട്ടും അവഗണിച്ച് പര്യടനം

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്. പ്രചരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ…

‘ഈദ് വിത്ത് ഷാഫി’; പെരുമാറ്റച്ചട്ടം ലംഘിച്ചു, ഷാഫി പറമ്പിലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചു. ‘ഈദ് വിത്ത് ഷാഫി’ എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടിസ് നൽകിയത്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ്…

‘കെ.കെ ശൈലജക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റി’; പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നുണക്ക് സമ്മാനമുണ്ടെങ്കില്‍ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയില്‍ കെ.കെ ശൈലജ ടീച്ചര്‍ക്കുള്ള സ്വീകാര്യത കണ്ട്…

ഇലക്ടറല്‍ ബോണ്ട് കേസില്‍ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തെ രാഷ്ട്രിയത്തില്‍ നിന്ന് അകറ്റാന്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം ഉചിതമായ ഭേദഗതികളോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കണം എന്നാകും ഹര്‍ജി. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹര്‍ജി സമര്‍പ്പിയ്ക്കാനാണ് തീരുമാനം.…

രാഹുല്‍ജിയെ സഹായിക്കാന്‍ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്; രമ്യ ഹരിദാസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകള്‍ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാജ്യം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍,രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ തുലാസില്‍ ആയി പോയേക്കാവുന്ന…

You cannot copy content of this page