• Mon. Jan 13th, 2025

Month: April 2024

  • Home
  • സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി ഉഡുപ്പിയില്‍ നിന്ന് പിടിയില്‍

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി ഉഡുപ്പിയില്‍ നിന്ന് പിടിയില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍…

രണ്ടാഴ്ച്ചക്കിടെ ബ്രത്ത് അനലൈസര്‍ പരിശോധന. കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ചു ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി; 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ചു ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ 40 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി, ഡ്യൂട്ടി സമയത്ത് മദ്യം സൂക്ഷിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ടാഴ്ച്ചക്കിടെ…

കണ്ടെത്തിയത് ആയുധങ്ങളും സ്ഫോടക വസ്തുക്കളും; ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പോലീസ്

ജമ്മു കശ്മീരിൽ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്തതായി റിപ്പോർട്ട്. ഭീകര പ്രവർത്തനങ്ങൾക്കായി വൻതോതിൽ ശേഖരിച്ച ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. തിരച്ചിലിലും കോർഡൻ ഓപ്പറേഷനിലും ഏർപ്പെട്ട ഉദ്യോഗസ്ഥർ രണ്ട് ഡിറ്റണേറ്ററുകൾ, ആക്രമണ റൈഫിൾ വെടിയുണ്ടകളുടെ 12…

കനത്ത മഴയും വെള്ളക്കെട്ടും; ഇന്ത്യ ടു ദുബായ് ഷെഡ്യൂള്‍ഡ് വിമാനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു; ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് കമ്പനി

യുഎഇയിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ വിമാന സർവ്വീസുകൾക്ക് വീണ്ടും നിയന്ത്രണം. ഇതോടെ ഇന്ത്യയിൽ നിന്ന് ദുബായിയിലേയ്ക്കുള്ള വിമാന സർവ്വീസുകളുടെ എണ്ണം പകുതിയാക്കി കുറച്ചതായി എയർ ഇന്ത്യ എക്‌സ്‍പ്രസ് അറിയിച്ചു. ‘‘ഷെഡ്യൂള്‍ ചെയ്ത കപ്പാസിറ്റി 50 ശതമാനമായി…

രാം കേ നാം’ പ്രദര്‍ശനത്തില്‍ പങ്കാളിയായി; പിഎച്ച്ഡി വിദ്യാര്‍ത്ഥിയ്ക്ക് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സസ്‌പെന്‍ഷന്‍

‘രാം കേ നാം’ പ്രദര്‍ശനത്തില്‍ പങ്കാളിയായ വിദ്യാര്‍ത്ഥിയ്ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഷന്‍ നല്‍കി മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്). രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടുന്ന രാമദാസ് പ്രിനിശിവാനന്ദനെ (30) മുംബൈ,…

4k പതിപ്പില്‍ ദേവദൂതന്‍ റീ റിലീസിന് ഒരുങ്ങുന്നു

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ചിത്രം ദേവദൂതന്‍ റീ റിലീസിന് ഒരുങ്ങുന്നു. ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4 K അറ്റ്‌മോസ് പതിപ്പ് തയ്യാറാകുന്നു. സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രവും സിബി മലയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ സംവിധായകന്റെ പോസ്റ്റിന്…

കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു; കടയുടമക്കെതിരെ നടപടി എടുത്ത് പൊലീസ്

പട്യാല: പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ബന്ധുവാണ് പട്യാലയിലെ കടയില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കിയത്. ലുധിയാന സ്വദേശിയായ ഒന്നര…

മോദിക്കും രാഹുലിനും കേരളത്തിനെതിരേയുള്ളത് ഒരേ സ്വരം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിക്കും രാഹുലിനും കേരളത്തിനെതിരേയുള്ളത് ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ നുണകള്‍കൊണ്ട് നേട്ടങ്ങളെ മൂടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരേയെടുത്ത…

വോട്ടെടുപ്പ്‌ ദിനത്തിലെ സംഘര്‍ഷം; മണിപ്പൂരിലെ 11 ബൂത്തുകളില്‍ നാളെ റീപോളിങ്

ഇംഫാല്‍: മണിപ്പൂരില്‍ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സംഘര്‍ഷവും വെടിവെപ്പും നടന്ന 11 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെയാണ് റീപോളിങ്. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളാണിത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് റീപോളിങ്…

25 ദിവസങ്ങള്‍ 150 കോടി കളക്ഷന്‍; ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം കുതിക്കുന്നു

ആഗോളതലത്തില്‍ 150 കോടി കളക്ഷന്‍ നേടി ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആടുജീവിതത്തിന്റെ ഈ നേട്ടം. പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍.…

You cannot copy content of this page