വിജയ്‌യെ അനുകരിച്ചതല്ല, എന്റെ കയ്യില്‍ വണ്ടിയില്ല സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ച് വിശാല്‍
തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തമിഴ് താരം വിശാല്‍ സൈക്കിളില്‍ എത്തിയതിന് നിരവധി ട്രോളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്നതിനെ വിശാല്‍ അനുകരിച്ചതാണ് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പലരും…
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്
കൊച്ചി: ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ചുമത്തി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക്…
തിരുവല്ലയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളി
തിരുവല്ലയില്‍ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. തൃശ്ശൂര്‍ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23)നാണ് മര്‍ദനമേറ്റത്. ഇയാള്‍ സഞ്ചരിച്ച കാറും സംഘം അടിച്ചു തകര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാന്താനം സ്വദേശിയുടെ…
ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ അനില്‍ ആന്റണി മറുപടി പറയണം: തോമസ് ഐസക്
പത്തനംതിട്ട: ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മറുപടി പറയണമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയല്ല വേണ്ടത്. മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപെട്ടിട്ട് കാര്യമില്ല. ആന്റോ ആന്റണിക്കെതിരെയും അനില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആന്റോ ആന്റണിയും കാര്യങ്ങള്‍…
പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ കത്തയച്ചത് 17400ലധികം പേര്‍; മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 17400ലധികം പേര്‍. സന്നദ്ധ സംഘടനകളാണ് പൊതുജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.സംവിധാന്‍ ബച്ചാവോ നാഗരിക് അഭിയാന്‍ എന്ന സംഘടന അയച്ച കത്തില്‍ 17400ലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ…
എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക: ഷാഫിക്കെതിരെയുള്ള നിയമനടപടി തുടരും; കെ കെ ശൈലജ
വടകര: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ കെ ശൈലജ. ‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക. ജനം കാര്യങ്ങള്‍ മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമനടപടി തുടരും. വടകരയിലെ ജനങ്ങള്‍ എന്നെ സ്നേഹിക്കുന്നു. അവരുടെ…
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
എറണാകുളം: തിരുവനന്തപുരത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ വി ജി അരുണ്‍, എസ് മനു എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വരണാധികാരി പത്രിക സ്വീകരിച്ച്…
മുസ്ലീങ്ങൾക്കെതിരായ പരാമർശം; മോദിക്കെതിരെ നടപടിയെടുക്കണമെന്ന് പിണറായി വിജയൻ
പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ദേശവിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മുസ്ലീം സമുദായത്തെ പ്രത്യേകമായി പേരെടുത്ത് അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍…
ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ല; സുപ്രീം കോടതി
ഡല്‍ഹി: സിനിമയുടെ ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. അത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുളള ഹര്‍ജിയിലാണ് കോടതിയുടെ…
രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എംഎം ഹസ്സന്‍
തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎല്‍എ പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍. നെഹ്‌റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…