• Tue. Dec 24th, 2024

Month: March 2024

  • Home
  • സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം: വീണ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം: വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി.,…

ലാ നിന വരുന്നു! ശക്തമായ മഴയ്ക്ക് സാദ്ധ്യത, പ്രവചിച്ച് രാജ്യാന്തര കാലാവസ്ഥാ ഏജൻസികൾ

ഈ വര്‍ഷം ജൂണോടെ എല്‍ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആ?ഗോള കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഓഗസ്റ്റില്‍ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിച്ചു. ജൂണ്‍-ഓഗസ്റ്റ് മാസത്തോടെ ലാ നിന…

സിദ്ധാര്‍ത്ഥന്റെ മരണം: കേസിനെ തട്ടിക്കളിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സിബിഐക്ക് ഫയല്‍ പോയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. കേസ് ഫയല്‍ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നു. സിബിഐ അന്വേഷണത്തിന് മുമ്പ് എന്തിനാണ് വിദ്യാര്‍ത്ഥികളുടെ…

സിദ്ധാര്‍ത്ഥന്റെ മരണം; രണ്ട് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാഗിങ് പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷന്‍…

ആർട്ടിക്കിൾ 370 താത്കാലിക വ്യവസ്ഥ: എസ്. ജയശങ്കർ

ആര്‍ട്ടിക്കിള്‍ 370 താത്കാലിക വ്യവസ്ഥയായിരുന്നെന്നും ജമ്മു കാശ്മീരിലേക്കും ലഡാക്കിലേക്കും പുരോഗമന നിയമങ്ങള്‍ എത്തുന്നതിന് അത് തടസമുണ്ടാക്കിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സിംഗപ്പൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍…

സിദ്ധാർത്ഥൻ്റെ ദുരൂഹമരണം: വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വി സിയോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയിൽ വിശദീകരണം തേടി ഗവർണർ. വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചതിൽ വിശദീകരണം നൽകാനാണ് ആവശ്യം. വി സിയുടെ നടപടിക്കെതിരെ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ആറ്റിങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരനെതിരെ പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി. ഇടതുമുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. തിരുവനന്തപുരം വര്‍ക്കലയില്‍ സ്ഥാപിച്ച…

ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിക്കും: ഇഷാക് ദാര്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചേക്കും. യുകെ-യൂറോപ്പ് സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഇഷാക് ദാര്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 2019 ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ വ്യാപാര ബന്ധത്തിനും പൂട്ട് വീണത്.…

ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; അസമിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

ലഖിംപുര്‍: ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു. അസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഭരത് ചന്ദ്ര നാരയാണ് പാര്‍ട്ടി വിട്ടത്. ലഖിംപുര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് രണ്ടുദിവസം മുന്‍പാണ്.…

സിദ്ധാര്‍ത്ഥിന്റെ കൊലപാതകം; അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമോപദേശം പോലും തേടാതെയാണ് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ വി.സി പിന്‍വലിച്ചത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തെളിവുകള്‍ നശിപ്പിക്കാനുള്ള…

You cannot copy content of this page