അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റവീനയും അറസ്റ്റില്‍
കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യയും അറസ്റ്റില്‍. മുജീബിന്റെ ഭാര്യ റവീനയാണ് അറസ്റ്റിലായത്. അനുവിന്റെ സ്വര്‍ണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീനയെന്ന് പൊലീസ് കണ്ടെത്തി. 1,43,000 രൂപയും ഇവരുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. തെളിവ്…
‘കെജ്രിവാളിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ഇഡി ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നു’: അതിഷി മര്‍ലേന
ഡല്‍ഹി: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഇഡി പിടിച്ചെടുത്ത, കെജ്രിവാളിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ശക്തമായ ആരോപണം. ഫോണില്‍ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാര്‍ട്ടി പറയുന്നു. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ…
അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍; ചികിത്സ തുടരുന്നു
പിഡിപി സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മഅ്ദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മഅ്ദനിക്ക് വൈകിട്ടോടെ…
‘എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് UN വക്താവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍…
അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത; കാര്‍ അമിത വേഗത്തിൽ ലോറിയില്‍ ഇടിപ്പിച്ചതായി സംശയം
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.15ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ്…
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; ബോക്‌സ് ഓഫീസ് കുലുക്കി ആടുജീവിതം
റിലീസിന് ശേഷം ഗംഭീര അഭിപ്രായമാണ് ആടുജീവിതം സിനിമക്ക് ലഭിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഒരു വലിയ കുലുക്കമുണ്ടാക്കിക്കൊണ്ടാണ് ആടുജീവിതം റിലീസിനെത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും (3.35) മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെയും (5.85 കോടി) റിലീസ് കളക്ഷനെ തിരുത്തിയെഴുതിയിരിക്കുകയാണ് ആടുജീവിതം. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് റിലീസ്…
1,700 കോടിയുടെ പുതിയ നോട്ടീസ്; കോൺഗ്രസിനെ വീണ്ടും കുരുക്കി ആദായ നികുതി വകുപ്പ്
കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ്. 1,700 കോടിയുടെ പുതിയ നോട്ടീസ് ആദയ നികുതി വകുപ്പ് കോൺഗ്രസിനു കൈമാറി. 2017-18 മുതൽ 20-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ…
യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലേത് പെര്‍ഫോമന്‍സ് ഇല്ലാത്ത ഗവണ്‍മെന്റ് ആണെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഇപ്പോഴുള്ള ഗവണ്‍മെന്റുകളുടെ പ്രകടനം മോശമെന്ന് ജനങ്ങളുടെ മനസിലുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി…
ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ
ലഖ്നൗ: ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരന്നു മരണം. അന്‍സാരിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്.…
കട്ടപ്പന ഇരട്ടക്കൊല: മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി
കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 2015 മെയ് 28 ന് സുഹൃത്തിന്റെ സഹോദരിയെ പ്രതീകാത്മകമായി വീട്ടില്‍…