കൊലപാതകം എക്സിക്യൂട്ട് ചെയ്തത് ആർഷോ ആയിരിക്കും, കേരളസര്‍ക്കാര്‍ ചതിച്ചു: സിദ്ധാർത്ഥന്‍റെ പിതാവ്
തിരുവനന്തപുരം: വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ കേസെടുക്കണമെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. രാവിലെയും വൈകുന്നേരവും എട്ടുമാസക്കാലം ഉടുതുണിയില്ലാതെ സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആന്റി റാഗിംങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലുള്ളതാണിത്. അവനെ ഉപദ്രവിച്ചുകൊണ്ടിരുന്നത് രണ്ട് പെണ്‍കുട്ടികള്‍ കണ്ട്…
ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക, ആടുജീവിതത്തിലെ നായകന്‍ നജീബ് ആണ്; ബെന്യാമിന്‍
ആടുജീവിത്തിലെ നജീബ് എന്ന കഥാപാത്രത്തിനെ കുറിച്ച് ബെന്യാമിന്‍. തന്റെ കഥയായ ആടുജീവിതത്തിലെ നായകന്‍ നജീബ് ആണെന്നും അത് ഷുക്കൂര്‍ അല്ലെന്നും ബെന്യാമിന്‍ പറഞ്ഞു. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നും 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍…
ഇനി കാര്യം നടക്കും; തലസ്ഥാന വികസനത്തിനായി മാര്‍ഗരേഖയിറക്കാന്‍ ഒരുങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാര്‍ഗ്ഗരേഖ ഇറക്കാന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തില്‍ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. നടത്തേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയിക്കാന്‍ ഫോണ്‍ നമ്പര്‍ അടക്കം നല്‍കിയാണ്…
സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍
തിരുവനന്തപുരം: പൂക്കോട് വെറ്ററനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. കേരള സര്‍ക്കാര്‍ ചതിച്ചു. പൊലിസ് അന്വേഷണം അട്ടിമറിച്ചു. സിബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. സിദ്ധാര്‍ത്ഥനെ…
മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ആദരമേകി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്
കേരളത്തിനുപുറമേ തമിഴ്‌നാട്ടിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിക്കുകയും നേരില്‍ക്കാണുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ആദരമേകിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് രജനികാന്തിനുവേണ്ടി മഞ്ഞുമ്മല്‍…
താല്‍കാലിക യാത്രാരേഖ ലഭിച്ചു; റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി
ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി. പൂവ്വാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ച നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. അഞ്ചുതെങ്ങ് സ്വദേശി…
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതി; തോമസ് ഐസക്കിന് താക്കീത്
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വരണാധികാരി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍…
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉത്തര്‍പ്രദേശില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ
ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉത്തര്‍പ്രദേശില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആസാദിന് സി.ആര്‍.പി.എഫിന്റെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനുള്ളില്‍ മാത്രമാകും ആസാദിന് വൈ പ്ലസ്…
പൊള്ളലേറ്റ് കാലിലെ തൊലി അടർന്നു പോയി; കനത്ത ചൂടില്‍ കണ്ണൂർ സ്വദേശിയ്ക്ക് സൂര്യാഘാതമേറ്റു
കണ്ണൂരില്‍ കനത്ത ചൂടിൽ തയ്യൽകട ഉടമയുടെ ഇരുകാലുകൾക്കും സാരമായി പൊള്ളലേറ്റു. ചെറുപുഴ തിരുമേനിയിൽ വച്ചായിരുന്നു സംഭവം. കനത്ത ചൂടിൽ ബസിറങ്ങി റോഡിലൂടെ ചെരുപ്പിടാതെ ഷോപ്പിലേക്ക് നടന്ന തയ്യൽക്കട ഉടമ കരുവഞ്ചാൽ പള്ളിക്കവല സ്വദേശി എം ഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. ചെറുപുഴ തിരുമേനിയിൽ…
ആടുജീവിതം കണ്ടു, മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്ന്; പകരം വെക്കാന്‍ വാക്കുകളില്ലെന്ന് രമേശ് ചെന്നിത്തല
പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം സിനിമ കണ്ട അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങള്‍ക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്‌ക്രീനില്‍ ജീവിച്ചു തീര്‍ത്തപ്പോള്‍ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും. ആടുജീവിതം…